അടയമൺ: അടയമൺ നിവാസികളുടെ ദീർഘകാല ആവശ്യമായ മൊബൈൽ ടവർ എന്ന സ്വപ്നം സമീക്ഷ്യ കലാകായിക സമിതിയുടെ നേതൃത്വത്തിൽ എക്സിക്യൂട്ടീവ് അംഗമായ ശ്രീ അഖിൽ എസ്സിൻറെ ശ്രമഫലമായി യാഥാർഥ്യമാകാൻ പോകുന്നു.
പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ അടയമൺ മേഖലയിൽ ജിയോ മൊബൈൽ ടവർ അനുവദിക്കാൻ ആഗസ്റ്റ് 13ന് ചേർന്ന പഞ്ചായത്ത് ഭരണസമിതിയിൽ ആണ് തീരുമാനമായത്. ഓൺലൈൻ പഠനത്തിന് മൊബൈൽ സിഗ്നൽ ലഭിക്കുന്നില്ലെന്ന് കാണിച്ച് ജൂൺ 11ന് അഖിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഈ കാര്യം പരിഗണിച്ചാണ് പ്രശ്നത്തിൽ ഗ്രാമപഞ്ചായത്ത് ഇടപെട്ട് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
ടവർ കമ്പനി അനുബന്ധ രേഖയുമായി പഞ്ചായത്തിൽ അപേക്ഷ നൽകുന്ന മുറയ്ക്ക് അനന്തര നടപടി സ്വീകരിക്കുന്നതിനായി സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി പഞ്ചായത്ത് പ്രസിഡൻറ് പി ലാലി പത്രക്കുറിപ്പിൽ അറിയിച്ചു. ടവർ സ്ഥാപിക്കാൻ മുന്നോട്ടുവന്ന ജിയോ കമ്പനിക്കും ടവർ സ്ഥാപിക്കുന്നതിന് അനുകൂലിച്ച എല്ലാ നല്ലവരായ നാട്ടുകാർക്കും തനിമ റസിഡൻസ് അസോസിയേഷനും സമീക്ഷ്യയുടെ നന്ദി രേഖപ്പെടുത്തുന്നതായി ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ