Responsive Ad Slot

Slider

ചടയമംഗലം-ചിങ്ങേലി റോഡ് നിർമാണം ഉടൻ പൂർത്തീകരിക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് PWD ഓഫീസിലേക്ക് മാർച്ച്

ചടയമംഗലം - ചിങ്ങേലി റോഡ് നിർമാണം ഉടൻ പൂർത്തീകരിക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ചടയമംഗലം PWD ഓഫീസിലേക്ക് sdpi മാർച്ച് നടത്തി.മാർച്ച് പ്രവേശന കവാടത്ത
ചടയമംഗലം: ചടയമംഗലം - ചിങ്ങേലി റോഡ് നിർമാണം ഉടൻ പൂർത്തീകരിക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ചടയമംഗലം PWD ഓഫീസിലേക്ക് sdpi മാർച്ച് നടത്തി.മാർച്ച് പ്രവേശന കവാടത്തിൽ തന്നെ പോലീസ് തടഞ്ഞു. 2016 ഇൽ കിഫ്ബി യിൽ ഉൾപ്പെടുത്തിയ പദ്ധതി 2018 ജൂലൈ യിൽ പൊതുമരാമത്തു വകുപ്പ് മന്ത്രിയും സ്ഥലം എം എൽ എ യും ചേർന്ന് നിർമാണോൽഘാടനം നിർവഹിച്ച ചടയമംഗലം ചിങ്ങേലി പാങ്ങോട് റോഡ് ഒരു വർഷം പിന്നിടുമ്പോഴും എങ്ങുമെത്താത്ത നിലയിലാണ്.

ഈ കാലായാളവിൽ തന്നെ അഴിമതിയും അശാസ്ത്രീയ നിർമാണത്തിലും നിരവധി ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷനും ലഭിച്ചു. ചടയമംഗലവും കടയ്ക്കലും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാതയിലെ യാത്രാ ദുരിതം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. KSRTC സർവീസ് ഉൾപ്പടെ ദിനേന ആയിരക്കണക്കിന് വാഹങ്ങളാണ് ഈ പാതയെ ആശ്രയിക്കുന്നത്. 

തുടർക്കഥയാവുന്ന അപകടങ്ങൾ കാൽനട യാത്രക്കാർക്കുപോലും ഭീഷണി ഉയർത്തുന്നുണ്ട്.ഈ സാഹചര്യം കണക്കിലെടുത്താണ് SDPI ഇത്തരം ഒരു മാർച്ച് സംഘടിപ്പിച്ചത്. മാർച്ചിൽ ജില്ലാ പ്രസിഡന്റ് ജോണ്സൻ കണ്ടച്ചിറ ഉൽഘാടനം നിർവഹിച്ചു.ജില്ലാ സെക്രട്ടറി റാഫി ചുണ്ട, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഷറാഫത്ത് മല്ലം മണ്ഡലം പ്രസിഡന്റ് നജീം മുക്കുന്നം സെക്രട്ടറി റഹീം എന്നിവർ പങ്കെടുത്തു. ജനങ്ങളുടെ ദുരിതം കാണാൻ അധികാരികൾക്ക് ഉദ്ദേശമില്ലെങ്കിൽ പ്രക്ഷോഭം ജില്ലാ കമ്മിറ്റി ഏറ്റടുത്തു നടത്തുമെന്ന് ജോണ്സന് കണ്ടച്ചിറ അഭിപ്രായപ്പെട്ടു. sdpi മണ്ഡലം കമ്മിറ്റി pwd ഓഫീസർക്ക് നൽകിയ നിവേദനത്തിന് മറുപടിയായി പണി വേഗത്തിൽ ആക്കുമെന്നും മൂന്ന് മാസത്തിനുള്ളിൽ പണി പൂർത്തിയാക്കും എന്ന് ഉറപ്പും നൽകി.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com