നിലമേൽ: നിലമേൽ എൻ എസ് എസ് കോളേജിൽ ഇന്ന് നടക്കാനിരുന്ന ഡിഗ്രി ആറാം സെമസ്റ്റർ പരീക്ഷകൾ മാറ്റി വെച്ചു. മുല്ലക്കര രത്നാകരൻ എം എൽ എയുടെ ഇടപെടലിനെ തുടർന്നാണ് നടപടി. നിലമേൽ പഞ്ചായത്തും കണ്ടയിൻമെൻ്റ് സോണായ സാഹചര്യത്തിൽ നിരവധി വിദ്യാർത്ഥികൾ പരീക്ഷക്ക് എത്തുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾ സോഷ്യൽ മീഡിയയിലൂടെയും, ഫോണിലൂടെയും എം എൽ എയുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് ഇന്ന് രാവിലെ മന്ത്രി കെ ടി ജലീലുമായി എം എൽ എ ഫോണിൽ ബന്ധപ്പെട്ട് പരീക്ഷകൾ മാറ്റി വെക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പരീക്ഷകൾ മാറ്റി വെക്കാൻ നടപടി സ്വീകരിച്ച മന്ത്രിക്ക് ഫേസ്ബുക്ക് പേജിലൂടെ എം എൽ എ നന്ദി അറിയിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ