നിലമേൽ: നിലമേൽ ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളും കണ്ടെയ്ന്മെന്റ് സോൺ. നിലവിൽ ചടയമംഗലം മണ്ഡലത്തിൽ ഇട്ടിവ ഗ്രാമപഞ്ചായത്ത് ഒഴികെയുള്ള മറ്റ് 8 ഗ്രാമപഞ്ചായത്തുകളും കണ്ടയിൻമെൻ്റ് സോണായിരിക്കുകയാണ്. അതീവ ജാഗ്രത വേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
ഇളമാട്, ചിതറ, ചടയമംഗലം, വെളിനല്ലൂർ എന്നീ ഗ്രാമപഞ്ചായത്തുകളിൽ വലിയതോതിൽ സമ്പർക്കരോഗവ്യാപനം ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ
അവയെ ക്രിട്ടിക്കൽ കണ്ടെയ്ന്മെന്റ് സോണായി നിശ്ചയിച്ചിട്ടുണ്ട്. ഈ പഞ്ചായത്തുകളെ Red Colour Coded Local Self Governments-ന്റെ ലിസ്റ്റിൽ ആയിരുന്നു ഉൾപ്പെടുത്തിയിരുന്നത്.
കണ്ടെയ്ന്മെന്റ് സോണുകളായ സ്ഥലങ്ങളിൽ അത്യാവശ്യകാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാൻ പാടുള്ളു. സോഷ്യൽമീഡിയ വഴി വ്യാജപ്രചരണങ്ങൾ നടത്തുന്നത് നിയമവിരുദ്ധമാണ്.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ