Responsive Ad Slot

Slider

നിലമേൽ സി.എച്ച്.സി യിൽ സ്രവപരിശോധന

നിലമേൽ: നിലമേൽ സി.എച്ച്.സിയിൽ തിങ്കൾ, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 10 മണിമുതൽ ഉച്ചയ്ക്ക് 1 മണിവരെ സ്രവപരിശോധന നടത്തും. രോഗലക്ഷണങ്ങളോ
നിലമേൽ: നിലമേൽ സി.എച്ച്.സിയിൽ തിങ്കൾ, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 10 മണിമുതൽ ഉച്ചയ്ക്ക് 1 മണിവരെ സ്രവപരിശോധന നടത്തും. രോഗലക്ഷണങ്ങളോ സംശയമോ ഉള്ളവരും വിദേശ അന്യസംസ്ഥാന യാത്ര നടത്തിയവരോ ക്വാറൻറൈനിൽ ഇരിക്കുന്നരോ, ക്വാറൻറൈൻ കഴിഞ്ഞവരോ, ശസ്ത്രക്രിയ, പ്രസവം എന്നിവയ്ക്ക് പോകേണ്ടവരോ ആവശ്യമെങ്കിൽ പരിശോധന നടത്തുന്നതാണ്. 
ഡോക്ടറുടെ നിർദ്ദേശം നിർബന്ധമില്ല. 

എന്നാൽ മുൻകൂട്ടി ബുക്ക് ചെയ്യണം. സ്വന്തം വാഹനത്തിൽ ഒറ്റയ്‌ക്കോ, ആരോഗ്യവകുപ്പോ പഞ്ചായത്തോ ക്രമീകരിക്കുന്ന വാഹനത്തിലോ മാത്രം വരണം. മാസ്‌ക് നിർബന്ധമായും ധരിച്ചിരിക്കണം. യാത്രക്കിടയിൽ ഒരിടത്തും ഇറങ്ങുവാനോ അന്യരെ കൂടെ കൂട്ടാനോ പാടില്ല. നിലമേൽ ആശുപത്രിക്ക് പിന്നിൽ മൃഗാശുപത്രിക്കടുത്തുള്ള ഗേറ്റിൽ കൂടെ മാത്രമേ പ്രവേശിക്കാവൂ. നാടിന്റെ സുരക്ഷയെ കരുതി ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചിരിക്കണമെന്നും കടയ്ക്കൽ സെക്ഷൻ ഹെൽത്ത് ഇൻസ്‌പെക്ടർ അറിയിച്ചു. ബുക്ക് ചെയ്യേണ്ട ഫോൺ നമ്പർ 9400408875 (രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണിവരെ).
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com