നിലമേൽ: കൊല്ലം നിലമേൽ പുതുശ്ശേരി മുക്കിനു സമീപം നടന്ന വാഹനാപകടം കാറിന്റെ അമിതവേഗത. ഇടമുളക്കൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ജോലി കഴിഞ്ഞ് വീട്ടിലെത്തിച്ചു മടങ്ങിവന്ന് സ്കോർപിയോ വാഹനത്തിലാണ് ചടയമംഗലം ഭാഗത്തുനിന്നു വന്ന സ്വിഫ്റ്റ് കാർ മറ്റൊരു വാഹനത്തിൽ ഇടിച്ചതിന് ശേഷം ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നിട്ടുണ്ട്.
കാറിൽ യാത്രചെയ്തിരുന്ന കുമ്മിൾ തെറ്റി മുക്ക് സ്വദേശി സുനിൽ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരണപ്പെടുകയും ചെയ്തു. കാറിലുണ്ടായിരുന്ന മൂന്നു പേർ ചികിത്സയിലാണ്. ഇടമുളയ്ക്കൽ പഞ്ചായത്തിന്റെ വാഹനത്തിലെ ഡ്രൈവർ മോൻസിയെ നിസ്സാര പരിക്കുകളോടെ അഞ്ചൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ചാറ്റൽമഴയും വാഹനത്തിൻറെ അമിത വേഗതയും ആണ് അപകടത്തിൽപ്പെട്ടതെന്നാണ് പോലീസ് നൽകുന്ന വിശദീകരണം .ടാങ്കറിലും പൊലീസ് വാഹനത്തിലും ഇടിച്ചെന്നും പോലീസ് വാഹനം നിർത്താതെപോയന്നു സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട് ഇത് വാസ്തവവിരുദ്ധമായ വാർത്തയാണെന്നും ഇത് പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി എടുക്കുമെന്നും ചടയമംഗലം പോലീസ് പറഞ്ഞു
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ