Responsive Ad Slot

Slider

ഇന്ന് കൊല്ലം ജില്ലയില്‍ 3 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്; ഇന്നത്തെ രോഗ വിവരം കാണാം

കൊല്ലം ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 3 പേർക്കാണ്. 2 പേര്‍ വിദേശത്ത് നിന്നെത്തിയവരും ഒരാൾ ഡൽഹിയിൽ നിന്നും എത്തിയ ആളുമാണ്. സമ്പർക്കം വഴി ആർക്കു
കൊല്ലം: കൊല്ലം ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 3 പേർക്കാണ്. 2 പേര്‍ വിദേശത്ത് നിന്നെത്തിയവരും ഒരാൾ ഡൽഹിയിൽ നിന്നും എത്തിയ ആളുമാണ്. സമ്പർക്കം വഴി ആർക്കും രോഗബാധ ഉണ്ടായിട്ടില്ല. ഇന്ന് ജില്ലയില്‍ 21 പേർ രോഗമുക്തി നേടി.

P 346 ഉമ്മന്നൂർ വിളങ്ങര സ്വദേശിയായ 58 വയസുളള പുരുഷന്‍. ജൂണ്‍ 16 ന് ഡൽഹിയിൽ നിന്നും AI 512 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ 16 D) തിരുവനന്തപുരത്തും അവിടെ നിന്ന് എയർപോർട്ട് ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

P 347 വെളിയം പഞ്ചായത്തിൽ പടിഞ്ഞാറേ വെളിയം സ്വദേശിയായ 65 വയസുള്ള പുരുഷന്‍. ജൂണ്‍ 29 ന് സൗദി അറേബ്യയിൽ നിന്നും ഇന്റിഗോ 6E 9345 നമ്പര്‍ ഫ്ലൈറ്റിൽ കോഴിക്കോടെത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടർന്ന് നടത്തിയ സ്രവപരിശോധനയിൽ ഫലം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്നേ ദിവസം കോഴിക്കോട് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ ചികിത്സ ആരംഭിച്ചു.

P 348 കുണ്ടറ സ്വദേശിയായ 24 വയസുളള യുവാവ്. ജൂണ്‍ 28 ന് കസാഖിസ്ഥാനിൽ നിന്നും AI JI 1916 നമ്പർ ഫ്ലൈറ്റിൽ ഡൽഹിയിലും അവിടെ നിന്നും AI JI 1174 നമ്പർ ഫ്ലൈറ്റിൽ ബാംഗ്ലൂരും തുടർന്ന് അവിടെ നിന്ന് ജൂണ്‍ 29 ന് ഇന്റിഗോ 6E 379 നമ്പർ ഫ്ലൈറ്റിൽ (സീറ്റ് നം. 37 സി) തിരുവനന്തപുരത്തുമെത്തി. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നതിനാൽ വിമാനത്താവളത്തിൽ നിന്നും ആംബുലൻസിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ച് സ്രവപരിശോധന നടത്തി നിരീക്ഷണത്തിലാക്കിയിരുന്നു. ഇന്നേ ദിവസം തിരുവനന്തപുരം ഐരാണിമുട്ടം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് ചികിത്സ ആരംഭിച്ചു.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com