Responsive Ad Slot

Slider

കൊല്ലം ജില്ലയില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് ഇന്നു മുതൽ നിയന്ത്രണം ഏര്‍പ്പെടുത്തി

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കൊല്ലം ജില്ലയില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. രജിസ്‌ട്രേഷന്‍ നമ്പര്‍ ഒറ്റ അക്കങ്ങളില്‍(1,
കൊല്ലം: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കൊല്ലം ജില്ലയില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.

രജിസ്‌ട്രേഷന്‍ നമ്പര്‍ ഒറ്റ അക്കങ്ങളില്‍(1, 3, 5, 7,9) അവസാനിക്കുന്ന വാഹനങ്ങള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും ഇരട്ട അക്കങ്ങളില്‍(0, 2, 4, 6, 8) അവസാനിക്കുന്നവ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും മാത്രം സഞ്ചരിക്കാം.

ജില്ലയില്‍ എല്ലാ പ്രദേശങ്ങളിലും ഇത് ബാധകമാണ്. ജൂലൈ 27 രാവിലെ ആറ് മണി മുതല്‍ ഇത് പ്രാബല്യത്തിലാണ്. ചരക്ക് വാഹനങ്ങള്‍, പാല്‍, പത്രം, സര്‍ക്കാര്‍ ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍, ബാങ്ക് ജീവനക്കാര്‍ എന്നിവര്‍ ഉപയോഗിക്കുന്നവ, കോവിഡ് പ്രതിരോധത്തിനുള്ളവ, മറ്റ് ജില്ലകളില്‍ നിന്നും പ്രവേശിച്ച് ജില്ലയിലൂടെ കടന്നുപേകുന്ന എല്ലാത്തരം വാഹനങ്ങള്‍ എന്നിങ്ങനെയുള്ളവയെ നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പൊതുഗതാഗത സംവിധാനം, ഓട്ടോ, ടാക്‌സി, ആംബുലന്‍സ് എന്നിവയും നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കിയതായും ജില്ലാ കലക്ടര്‍ അറിയിച്ചു.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com