കൊല്ലം: ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 9 പേർക്കാണ്. 7 പേര്‍ വിദേശത്ത് നിന്നെത്തിയവരും 2 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരുമാണ്. 1 പോസറ്റീവ് കേസ് അന്യ ജില്ലാ ആയതിനാൽ ജില്ലയുടെ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല. സമ്പർക്കം വഴി ആർക്കും രോഗബാധ ഉണ്ടായിട്ടില്ല. ഇന്ന് ജില്ലയില്‍ നിന്നും ആരുംതന്നെ രോഗമുക്തി നേടിയിട്ടില്ല.
1. തൃക്കോവിൽവട്ടം കണ്ണനല്ലൂർ വടക്കേമുക്ക് സ്വദേശിയായ 33 വയസുളള യുവാവ്. യു.എ.ഇ യിൽ വച്ച് ജൂൺ 2 ന് കോവിഡ് പോസിറ്റീവായി കണ്ടെത്തി അവിടെ 15 ദിവസം ചികിത്സയിലായിരുന്നു. ജൂൺ 10, 12 തീയതികളിൽ നടത്തിയ ടെസ്റ്റുകളിൽ നെഗറ്റീവായിരുന്നു. ജൂൺ 17 ന് ഡിസ്ചാർജ്ജ് വാങ്ങി 10 ദിവസം യു.എ.ഇ യിൽ തന്നെ ഗൃഹനിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 28 ന് ഷാർജയിൽ നിന്നും G 9445 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. : D 11) തിരുവനന്തപുരത്തെത്തി റാപ്പിഡ് ടെസ്റ്റ് നടത്തിയതിൽ പോസിറ്റീവായി കണ്ടെത്തി. തുടർന്ന് നടത്തിയ സ്രവപരിശോധനയിൽ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്നേ ദിവസം തിരുവനന്തപുരം കാരക്കോണം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
2. കൊല്ലം മൈലാടുംകുന്ന് സ്വദേശിയായ 31 വയസുള്ള യുവാവ്. ജൂണ്‍ 24 ന് ബഹറിനിൽ നിന്നും GS 7276 നമ്പർ ഫ്ലൈറ്റിൽ (സീറ്റ് നം. 17 A) കോഴിക്കോട്ടും അവിടെ നിന്നും എയർപോർട്ട് ടാക്സിയിൽ ജൂൺ 25 ന് കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
3. കൊല്ലം പളളിമൺ സ്വദേശിനിയായ 6 വയസുളള പെൺകുട്ടി. ഇന്നേ ദിവസം രോഗം സ്ഥിരീകരിച്ച P 352 ന്റെ മകളും P 351 ന്റെ സഹോദരിയുമാണ്. ജൂണ്‍ 19 ന് മസ്ക്കറ്റിൽ നിന്നും OV 1424 നമ്പർ ഫ്ലൈറ്റിൽ കണ്ണൂരും (സീറ്റ് നം. 16 E) അവിടെ നിന്നും എയർപോർട്ട് ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
4. കൊല്ലം പളളിമൺ സ്വദേശിയായ 13 വയസുളള ആൺകുുട്ടി. ഇന്നേ ദിവസം രോഗം സ്ഥിരീകരിച്ച P 352 ന്റെ മകനും P 350 ന്റെ സഹോദരനുമാണ്. ജൂണ്‍ 19 ന് മസ്ക്കറ്റിൽ നിന്നും OV 1424 നമ്പർ ഫ്ലൈറ്റിൽ കണ്ണൂരും (സീറ്റ് നം. 17 അവിടെ നിന്നും എയർപോർട്ട് ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
5. കൊല്ലം പളളിമൺ സ്വദേശിനിയായ 40 വയസുളള യുവതി. ഇന്നേ ദിവസം രോഗം സ്ഥിരീകരിച്ച P 350 ന്റെയും P 351 ന്റെയും മാതാവാണ്. ജൂണ്‍ 19 ന് മസ്ക്കറ്റിൽ നിന്നും OV 1424 നമ്പർ ഫ്ലൈറ്റിൽ കണ്ണൂരും (സീറ്റ് നം. 16 അവിടെ നിന്നും എയർപോർട്ട് ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
6. കൊല്ലം വാളത്തുംഗൽ സ്വദേശിയായ 38 വയസുളള യുവാവ്. ജൂണ്‍ 25 ന് ഐവറികോസ്റ്റിൽ നിന്നും ET 8934 നമ്പർ ഫ്ലൈറ്റിൽ കൊച്ചിയിലും തുടർന്ന് KSRTC ബസിൽ കൊല്ലത്തുമെത്തി സ്ഥാപനനിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
7. പുനലൂർ പ്ലാച്ചേരി സ്വദേശിനിയായ 38 വയസുളള യുവതി. ജൂണ്‍ 12 ന് ഡൽഹിയിൽ നിന്നും രാജധാനി എക്സ്പ്രെസ്സിൽ (സീറ്റ് നം. 34, കോച്ച് നം. D11) തിരുവനന്തപുരത്തും അവിടെ നിന്ന് KSRTC ബസിലും തുടർന്ന് ആംബുലൻസിലുമായി വീട്ടിലെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
8. ക്ലാപ്പന സ്വദേശിനിയായ 13 വയസുളള പെൺകുട്ടി. ജൂണ്‍ 20 ന് ഹരിയാനയിൽ നിന്നും 6E6193 നമ്പർ ഫ്ലൈറ്റിൽ (സീറ്റ് നം 11 കൊച്ചിയിലും തുടർന്ന് ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
9. കുളത്തൂപ്പുഴ സ്വദേശിനിയായ 28 വയസുളള യുവതി. ജൂണ്‍ 30 ന് ഒമാനിൽ നിന്നും കൊച്ചിയിൽ വിമാനത്തിലെത്തി എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു. സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം കൊല്ലം പാരിപ്പളളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ