Responsive Ad Slot

Slider

ഇന്ന് കൊല്ലം ജില്ലയില്‍ 8 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്; സ്ഥിതികരിച്ചതിൽ ചിതറ സ്വദേശിയും

ഇന്ന് കൊല്ലം ജില്ലയിൽ 8 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 7 പേര്‍ വിദേശത്ത് നിന്നെത്തിയവരും ഒരാൾ മുംബൈയിൽ നിന്നെത്തിയ ആളുമാണ്. ഇന്ന് ജില്ലയില്‍ 23 പേര്
കൊല്ലം: ഇന്ന് കൊല്ലം ജില്ലയിൽ 8 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 7 പേര്‍ വിദേശത്ത് നിന്നെത്തിയവരും ഒരാൾ മുംബൈയിൽ നിന്നെത്തിയ ആളുമാണ്. ഇന്ന് ജില്ലയില്‍ 23 പേര്‍ രോഗമുക്തി നേടി.

P 428 ചിതറ ബൗണ്ടർമുക്ക് സ്വദേശിയായ 39 വയസുളള യുവാവ്. ജൂൺ 25 ന് ല്‍ സൗദി അറേബ്യയില്‍ നിന്നും FG 9204 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. C 32) കോഴിക്കോട്ടും തുടർന്ന് ടാക്സിയിൽ വീട്ടിലുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സ ആരംഭിക്കുകയും ചെയ്തു.

P 429 കൊല്ലം അലയമൺ സ്വദേശിനിയായ 27 വയസ്സുള്ള യുവതി. ജൂൺ 22 ന് മുംബൈയിൽ നിന്നും നേത്രാവതി എക്സ്പ്രെസ്സിൽ (കോച്ച് നം. S1) കൊല്ലത്തും അവിടെ നിന്നും KSRTC ബസിൽ കൊട്ടാരക്കരയും തുടർന്ന് ആംബുലൻസിൽ വീട്ടിലുമെത്തി ഗൃഹനിരീക്ഷത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. 


P 430 കൊല്ലം അലയമൺ കരുകോൺ സ്വദേശിയായ 39 വയസ്സുള്ള യുവാവ്. ജൂൺ 22 ന് ഖത്തറിൽ നിന്നും 6E 9054 ഫ്ലൈറ്റില്‍ (സീറ്റ് നം. 26D) തിരുവനന്തപുരത്തും അവിടെ നിന്നും ടാക്സിയിൽ കൊല്ലത്തുമെത്തി സ്ഥാപന നിരീക്ഷണത്തിലും തുടർന്ന് ഗൃഹനിരീക്ഷത്തിലും പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. 


P 431 കരുനാഗപ്പളളി പടനായർകുടങ്ങര വടക്ക് സ്വദേശിയായ 46 വയസുളള പുരുഷൻ. ജൂൺ 25 ന് കുവൈറ്റില്‍ നിന്നും KU 1351 ഫ്ലൈറ്റില്‍ (സീറ്റ് നം. 38F) കൊച്ചിയിലും അവിടെ നിന്ന് ടാക്സിയിൽ വീട്ടിലുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. 


P 432 പോരുവഴി സ്വദേശിയായ 29 വയസുളള യുവാവ്. ജൂലൈ 4 ന് സൗദി അറേബ്യയിൽ നിന്നും SD 3892 ഫ്ലൈറ്റില്‍ (സീറ്റ് നം. 47K) കോഴിക്കോട്ടെത്തുകയും അവിടെ സ്ഥാപന നിരീക്ഷണത്തിൽ പ്രവേശിക്കുകയും ചെയ്തു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. 

P 433 കൊല്ലം ശക്തികുളങ്ങര സ്വദേശിയായ 33 വയസുളള യുവാവ്. ജൂലൈ 4 ന് ദമാമിൽ നിന്നും SG 9595 നമ്പർ ഫ്ലൈറ്റില്‍ (സീറ്റ് നം. C27) കണ്ണൂരിലെത്തി അവിടെ തന്നെ സ്ഥാപന നിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം അഞ്ചരക്കണ്ടി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. 

P 434 ചടയമംഗലം സ്വദേശിയായ 32 വയസുളള യുവാവ്. കുവൈറ്റിൽ നിന്നുമെത്തി. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. 

P 435 കരുനാഗപ്പളളി സ്വദേശിയായ 38 വയസുളള യുവാവ്. സൗദി അറേബ്യയിൽ നിന്നുമെത്തി. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com