കൊല്ലം: ഇന്ന് കൊല്ലം ജില്ലയിൽ 11 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 10 പേര്‍ വിദേശത്ത് നിന്നെത്തിയവരും ഒരാൾ തെലങ്കാനയിൽ നിന്നെത്തിയ നിന്നെത്തിയ ആളുമാണ്. ഇന്ന് ജില്ലയില്‍ 6 പേര്‍ രോഗമുക്തി നേടി.
P 417 ഏരൂർ സ്വദേശിയായ 55 വയസുളള പുരുഷന്‍. ജൂലൈ 04 ന് ല്‍ സൗദി അറേബ്യയില്‍ നിന്നും AI 1930 നമ്പര്‍ ഫ്ലൈറ്റില്‍ കണ്ണൂരെത്തി. എയർപോർട്ടിൽ റാപ്പിഡ് ടെസ്റ്റ് നടത്തിയതിൽ പോസിറ്റീവായിരുന്നു. അന്ന് തന്നെ സ്ഥാപന നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.
P 418 കൊല്ലം വടക്കേവിള സ്വദേശിയായ 52 വയസ്സുള്ള പുരുഷൻ. സൗദി അറേബ്യയിൽ നിന്നും എത്തി. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
P 419 കൊല്ലം കോർപ്പറേഷനിൽ കാവനാട് സ്വദേശിയായ 62 വയസ്സുള്ള പുരുഷൻ. ജൂലൈ 5 ന് സൗദി അറേബ്യയിൽ നിന്നും സ്പൈസ് ജെറ്റ് ഫ്ലൈറ്റില്‍ (സീറ്റ് നം. 4F) തിരുവനന്തപുരത്ത് എത്തി. എയർപോർട്ടിൽ റാപ്പിഡ് ടെസ്റ്റ് നടത്തിയതിൽ പോസിറ്റീവായിരുന്നു. അവിടെ നിന്നും ആംബുലൻസിൽ സ്രവപരിശോധനയ്ക്ക് എത്തിച്ചു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
P 420 തലവൂർ സ്വദേശിയായ 26 വയസുളള യുവാവ്. ജൂലൈ 3 ന് കുവൈറ്റില്‍ നിന്നും G 87232 ഫ്ലൈറ്റില്‍ (സീറ്റ് നം. 3D) കൊച്ചിയിലും അവിടെ നിന്ന് KSRTC ബസിൽ കൊല്ലത്തും തുടർന്ന് ടാക്സിയിൽ വീട്ടിലുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
P 421 കല്ലുംതാഴം സ്വദേശിയായ 36 വയസുളള യുവാവ്. ജൂൺ 18 ന് എത്യോപ്യയിൽ നിന്നും ET 8941 നമ്പർ ഫ്ലൈറ്റില്‍ ഡൽഹിയിലും അവിടെ നിന്നും എയർഇന്ത്യ A1512 നമ്പർ ഫ്ലൈറ്റില്‍ കൊച്ചിയിലും തുടർന്ന് ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
P 422 കടപ്പാക്കട സ്വദേശിയായ 24 വയസുളള യുവാവ്. ജൂലൈ 4 ന് ഹൈദ്രാബാദിൽ നിന്നും കാറിൽ 2 പേരോടൊപ്പം കൊല്ലത്തെത്തുകയും ഗൃഹനിരീക്ഷണത്തിൽ പ്രവേശിക്കുകയും ചെയ്തു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
P 423 നിലമേൽ കണ്ണൻകോട് സ്വദേശിനിയായ 34 വയസുളള യുവതി. ജൂലൈ 5 ന് റിയാദിൽ നിന്നും AI 1940 ഫ്ലൈറ്റില്‍ (സീറ്റ് നം. 10E) തിരുവനന്തപുരത്തെത്തി സ്ഥാപന നിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
P 424 കരുനാഗപ്പളളി തഴവ സ്വദേശിയായ 57 വയസുളള പുരുഷൻ. സൗദി അറേബ്യയിൽ നിന്നുമെത്തി. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് നടത്തിയ സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.
P 425 - കരുനാഗപ്പളളി ആലുംപീടിക സ്വദേശിയായ 25 വയസുളള യുവാവ്. ഒമാനിൽ നിന്നുമെത്തി. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് നടത്തിയ സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.
P 426 – തലച്ചിറ സ്വദേശിയായ 48 വയസുളള പുരുഷൻ. ഒമാനിൽ നിന്നുമെത്തി. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് നടത്തിയ സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു
P 427 – കൊല്ലം മുണ്ടക്കൽ സ്വദേശിയായ 25 വയസുളള യുവാവ്. കുവൈറ്റിൽ നിന്നുമെത്തി. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് നടത്തിയ സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം കളമശ്ശേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ