കിളിമാനൂർ: കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്ത പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു. ജൂലൈ 17ന് പിടിച്ചുപറി കേസിൽ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്ത തട്ടത്തുമല മലയ്ക്കൽ സ്വദേശിയായ 32 വയസ്സുകാരനാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. അറസ്റ്റ് ചെയ്ത പ്രതിയെ അന്ന് തന്നെ വർക്കല എസ്.ആർ മെഡിക്കൽ കോളേജിൽ നിരീക്ഷണ തടവിൽ ആക്കിയിരുന്നു. തുടർന്ന് ഇന്ന് രാവിലെയാണ് പ്രതിക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് റിപ്പോർട്ട് വന്നത്. അറസ്റ്റിലായ പ്രതിയുടെ കോവിഡ് പരിശോധനാ ഫലം 10 ദിവസത്തോളം വൈകിയത് കൂടുതൽ പൊലീസുകാരെ കോറന്റൈനിലാക്കാൻ സാധ്യതയുണ്ട്. പോലീസുകാർ കോവിഡ് പരിശോധന നടത്തി വരുകയാണ്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ