Responsive Ad Slot

Slider

കടയ്ക്കൽ, ചിതറ, കുമ്മിൾ പഞ്ചായത്തുകളിലെ എല്ലാ വാർഡുകളും നാളെ മുതൽ സമ്പുർണ ലോക്ക്ഡൌൺ

കടയ്ക്കൽ: കോവിഡ് 19 കേസുകൾ അനിയന്ത്രിതമായി കൂടുന്ന സാഹചര്യത്തിൽ ചിതറ, കുമ്മിൾ, കടയ്ക്കൽ ഗ്രാമ പഞ്ചായത്തുകളിൽ കണ്ടെയിൻമെന്റ് സോൺ നി
കടയ്ക്കൽ: കോവിഡ് 19 കേസുകൾ അനിയന്ത്രിതമായി കൂടുന്ന സാഹചര്യത്തിൽ ചിതറ, കുമ്മിൾ, കടയ്ക്കൽ ഗ്രാമ പഞ്ചായത്തുകളിൽ കണ്ടെയിൻമെന്റ് സോൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസർ  അഭ്യർത്ഥന സമർപ്പിച്ചിട്ടുണ്ട്.

ജില്ലയിലെ ചിതറ, കുമ്മിൾ, കടയ്ക്കൽ ഗ്രാമ പഞ്ചായത്തുകളിലെ എല്ലാ വാർഡുകളും കണ്ടയിൻമെന്റ് സോണുകളായി നിശ്ചയിച്ച് അവയെ Red Colour Coded Local Self Governments- ന്റെ നിർവചനത്തിൽ ഉൾപ്പെടുത്തി ഉത്തരവാകുന്നു.

നിയന്ത്രണങ്ങൾ 

1. പ്രദേശങ്ങളിൽ പാൽസല്യങ്ങളിലും നാനാലങ്ങളുടെ നിർവചനത്തിൽ വരുന്ന സ്ഥലങ്ങളിലും 3 പേരിൽ കൂടുതൽ കൂട്ടം കൂടാൻ പാടുള്ളതല്ല.

2. പൊതു സ്ഥലങ്ങളിൽ വ്യക്തികൾ തമ്മിൽ കുറഞ്ഞത് ഒരു മീറ്ററെങ്കിലും അകലം പാല് ച്ച് രിക്കേണ്ടതാണ്.

3. വ്യാപാര സ്ഥാപനങ്ങളിൽ ഒരേ ടൈം രണ്ട് ഉഭാക്താക്കളിൽ കൂടുതൽ  പ്രവേശിപ്പിക്കാൻ പാടുള്ളതല്ല . 

4. വഴിയോര കച്ചവടം , ചായക്കടകൾ , ന്യൂസ് സ്റ്റാളുകൾ എന്നിവ ഒഴികെ മറ്റ് അവശ്യ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ രാവിലെ 7 മുതൽ  വൈകുന്നേരം 7 മണി വരെ പ്രവർത്തിക്കാവുന്നതാണ്. 

5. പ്ലാന്റേഷൻ, മേഖലകളിൽ പ്രവർത്തിക്കുവാനായി അന്യ സംസ്ഥാനത്തു  നിന്നും യാതൊരു കാരണവശാലും തൊഴിലാളികളെ കൊണ്ടു വരാൻ പാടില്ല.

6. വീടുകൾ തോറും കയറി ഇറങ്ങി കച്ചവടം നടത്തുന്നത് കർശനമായും നിരോചിരിക്കുന്നു . 

കണ്ടയിൻമെന്റ് സോണുകളിൽ ഉൾപ്പെട്ട വീടുകളിൽ അവശ്യ സാമഗ്രികൾ എത്തിച്ചു കൊടുക്കുവാൻ ജില്ലയിലെ തദ്ദേശ സ്ഥാപന സെക്രട്ടറിമാര ചുമതലപ്പെടുത്തുന്നു. ഇതിനായി സന്നദ്ധ സേവകരെ പ്രയോജനപ്പെടുത്താവുന്നതാണ്. പോലീസ് സേന ഗ്രാമ വികസന വകുപ്പുകളുടെ സഹകരണം ഇതിനായി തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് നേടാവുന്നതും ബന്ധപ്പെട്ട് ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർമാർ ഈ പ്രക്രിയയ്ക്ക് നേതൃപരമായ പങ്ക് വഹിക്കേണ്ടതുമാണ്. ജില്ലാ ഭരണകൂടം വീകസിപ്പിച്ചടുത്ത Door to Door മൊബൈൽ ആപ്ലിക്കേഷൻ പ്രയോജനപ്പെടുത്താവുന്നതുമാണ്
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com