കടയ്ക്കൽ: കോവിഡ് കാലത്തും കടയ്ക്കൽ നാട് വേറിട്ടു നിൽക്കുന്നു.നാടിനെ കാക്കാൻ എല്ലാവരും ഒറ്റ മനസ്സോടെ അണിനിരക്കുമ്പോൾ നമ്മുടെ നാട് അതി ജീവിക്കുക തന്നെ ചെയ്യും. കടയ്ക്കൽ പഞ്ചായത്ത് ആരംഭിക്കുന്ന കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് ഒഴുകിയെത്തുന്ന സഹായങ്ങൾ നമ്മുടെനാടിനെ ഒരു പോറലുപോലുമേൽക്കാതെ കാത്തു സൂക്ഷിക്കുമെന്നുറപ്പാണ്.
സെന്ററിലേക്കാവശ്യമായ ഫുൾ ഓട്ടോമാറ്റിക് വാഷിംഗ്‌മെഷീൻ വാങ്ങി നൽകി മാതൃകയാവുകയാണ് കടയ്ക്കൽ ഈട്ടി മൂട്ടിൽ ബ്രദേഴ്‌സ് എന്ന കൂട്ടായ്മ, കടയ്ക്കലിലെ ജീവ കരുണ്യ മേഖലയിൽ സജീവ സാന്നിധ്യമായ ഈ കൂട്ടായ്മ കഴിഞ്ഞ കാലങ്ങളിലെന്നപോലെ ഈ കോവിഡ് കാലത്തും നാടിനെ കാക്കാൻ മുന്നിൽ തന്നെയുണ്ട്. സെന്ററിലെത്തി വാഷിംഗ് മെഷീൻ ഈട്ടിമൂട്ടിൽ ബ്രാദേഴ്സ് പ്രസിഡന്റ് ബിജു, സെക്രട്ടറി അനീഷ്, വൈസ് പ്രസിഡണ്ട് സിബി, മറ്റ് അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ രക്ഷാധികാരികൂടിയായ കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്പ്രസിഡന്റ് ശ്രീ. ആർ. എസ്.ബിജുപഞ്ചായത്ത്അംഗം സുജീഷ് ലാലിനെ ഏൽപ്പിച്ചു,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ