കടയ്ക്കൽ: അഞ്ചു മാസം മുമ്പ് കടയ്ക്കലിൽ ആത്മഹത്യ ചെയ്ത എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു .കുട്ടി നിരന്തരം പീഡനത്തിന് ഇരയായതായി ആണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. കന്യാചർമ്മത്തിന്റെ നാലു ഭാഗങ്ങളിൽ ക്ഷതം സംഭവിച്ചതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇവിടെ രക്തത്തിൻറെ അംശവും കണ്ടെത്തിയിട്ടുണ്ട്. കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ജനുവരി ഇരുപത്തിമൂന്നിന് പന്ത്രണ്ടു മണിയോടുകൂടിയാണ് കുട്ടി വീട്ടിലെ കിടപ്പുമുറിയിലെ ഉത്തരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
റിപ്പോർട്ട്: കലിക
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ