കടയ്ക്കൽ: കടയ്ക്കലിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം പീഡനം മൂലമാണെന്ന് തെളിഞ്ഞു. പ്രതികളെ കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ ബന്ധുക്കളായ മൂന്ന് പേരെയാണ് പേരെ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്.
അഞ്ചുമാസം മുമ്പാണ് കുട്ടി ആത്മഹത്യ ചെയ്തത്. വീടിനുള്ളിൽ ഉത്തരത്തിൽ കുട്ടി തൂങ്ങി നിൽക്കുന്ന നിലയിലാണ് ബന്ധുക്കൾ കണ്ടത്. കുട്ടിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് ബോഡി പോസ്റ്റുമോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് അയച്ചു. പോസ്റ്റ്മോർട്ടം പരിശോധന ഫലം പുറത്തുവന്നപ്പോൾ കുട്ടി ശാരീരിക പീഡനത്തിന് ഇരയായതായി കണ്ടെത്തി.
പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം ഉൾപ്പെടെയുള്ള പീഡന മുറകൾക്ക് കുട്ടി ഇരയായിരുന്നു.പോസ്റ്റ് മോർട്ടം റിപ്പോർട്ടിനെ തുടർന്ന് പോലീസ് അന്വേഷണം ഊർജിതമാക്കി കയായിരുന്നു. ബന്ധുക്കളെയും സംശയമുള്ള നാട്ടുകാരെയും പോലീസ് ചോദ്യം ചെയ്തെങ്കിലും ഒരു തെളിവും പോലീസിന് ലഭിച്ചിരുന്നില്ല. കുട്ടിയുടെ അന്തരിക അവയവങ്ങൾ പരിശോധനയ്ക്കായി അയച്ചിരുന്നു .തുടർന്ന് സംശയമുള്ള ഏഴുപേരുടെ ബ്ലഡ് സാമ്പിളുകൾ എടുത്ത് ലാബിലേക്ക് ഡിഎൻഎ പരിശോധനയ്ക്കായി അയച്ചു. കഴിഞ്ഞദിവസം ഡിഎൻഎ ഫലം പുറത്തുവന്നപ്പോൾ.അയച്ച മൂന്ന് രക്ത്ത സാബിളുമായി ആന്തരികാവയവങ്ങളിൽ നിന്ന് ലഭിച്ച സാമ്പിൾ മാച്ച് ചെയ്തിരുന്നു.
തുടർന്ന് സംശയമുള്ള മൂന്നുപേരെ കടയ്ക്കൽ സിഐയുടെ നേതൃത്വത്തിലുള്ള രാജേഷ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ആദ്യം കുറ്റം സമ്മതിക്കാൻ തയ്യാറാ വാതിരുന്ന പ്രതികൾ, ശാസ്ത്രീയ തെളിവുകൾ പോലീസിന് നിരത്തിയതോടെ ഗത്യന്തരമില്ലാതെ കുറ്റം സമ്മതിക്കുകയായിരുന്നു. മുമ്പും നിരവധി തവണ ഇവരെ സ്റ്റേഷനിൽ വിളിച്ച് ചോദ്യം ചെയ്തിരുന്നു. അപ്പോഴെല്ലാം കുറ്റം ഇവർ നിഷേധിച്ചിരുന്നു. മിക്ക ദിവസങ്ങളിലും മാറിമാറി മൂന്നുപേരും കുട്ടിയെ ലൈംഗികചൂഷണത്തിന് ഇരയാക്കിയിരുന്നു. ഈ മൂന്നു പേരും കുട്ടിയെ പീഡനത്തിനിരയാക്കിയത് പരസ്പരം അറിയില്ല എന്നതാണ് ഇപ്പോൾ വെളിയിൽ വരുന്ന വിവരം.
സ്കൂളിൽ പോകാത്ത ദിവസങ്ങളിലും വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന അവസരങ്ങളിലും ഒക്കെ കുട്ടിയെ ഇവർ ശാരീരിക പീഡനത്തിന് ഇരയായിരുന്നു . പ്രതിയെ കടയ്ക്കൽ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. മെഡിക്കലും മറ്റു കോവിഡ് പരിശോധനകൾക്കു ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ