Responsive Ad Slot

Slider

കടയ്ക്കൽ സർവീസ് സഹകരണ ബാങ്കിന് തുടർച്ചയായ രണ്ടാംതവണയും സംസ്ഥാന പുരസ്കാരം

കടയ്ക്കൽ സർവീസ് സഹകരണ ബാങ്കിന് രണ്ടാമതും സംസ്ഥാന പുരസ്കാരം. മൂന്നാംസ്ഥാനമാണ് രണ്ടാമതും ബാങ്കിന് ലഭിച്ചത്. ബാങ്കിങ്‌ ഇടപാടുകൾക്ക് പുറമേ നിരവധി മാതൃ
കടയ്ക്കൽ: കടയ്ക്കൽ സർവീസ് സഹകരണ ബാങ്കിന് രണ്ടാമതും സംസ്ഥാന പുരസ്കാരം. മൂന്നാംസ്ഥാനമാണ് രണ്ടാമതും ബാങ്കിന് ലഭിച്ചത്. ബാങ്കിങ്‌ ഇടപാടുകൾക്ക് പുറമേ നിരവധി മാതൃകാപദ്ധതികൾ നടപ്പാക്കിയാണ് ബാങ്ക് നേട്ടങ്ങളിലേക്ക്‌ കുതിക്കുന്നത്.

കടയ്ക്കൽ, കുമ്മിൾ പഞ്ചായത്തുകളെ തരിശുരഹിതമാക്കാൻ 4270 ഏക്കർ നിലത്തിൽ നെൽക്കൃഷി വ്യാപിപ്പിച്ചു. ഗുരുതര രോഗബാധിതരെ സഹായിക്കുന്നതിനായി നടപ്പാക്കിയ കനിവ് പദ്ധതിപ്രകാരം ഇതിനോടകം 72 ലക്ഷം രൂപയോളം നൽകി. പാൽ ഉത്‌പാദനത്തിൽ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തോടെ മുന്നൂറോളം ക്ഷീരകർഷകർകൂടി രംഗത്തുവന്നു. ഇതോടെ ബാങ്കിന്റെ സഹായത്തോടെ കൃഷിചെയ്യുന്ന ക്ഷീരകർഷകർ ആയിരത്തോളമായി.

മലയോരമേഖലയിലെ ജനങ്ങൾക്ക് മികച്ച ചികിത്സയ്ക്കായി ഒൻപതേക്കറിൽ 40 കോടി രൂപ ചെലവിൽ അഞ്ചുനിലകളിലായി 16 ഡിപ്പാർട്ട്മെന്റുകളോടുകൂടി ബാങ്ക് നിർമിക്കുന്ന ആശുപത്രി അടുത്തവർഷം പൂർത്തീകരിക്കും.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com