കടയ്ക്കൽ: കടയ്ക്കൽ സ്വദേശിനിയായ 13 കാരി തൂങ്ങി മരണപ്പെട്ട കേസിൽ മൂന്ന് പേർ പിടിയിലായി. കുട്ടി ആത്മഹത്യ ചെയ്തത് നിരന്തരമായ ലൈം ഗിക പീഡനം മൂലമായിരുന്നു. കുട്ടിയെ നിരന്തരമായി പീഢിപ്പിച്ച് വരികയായിരുന്ന കടയ്ക്കൽ വില്ലേജിൽ വരയറ ചരുവിള വീട്ടിൽ ശശി മകൻ 31 വയസ്സുള്ള ഷിജു, കടയ്ക്കൽ വില്ലേജിൽ വരയറ ചരുവിള വീട്ടിൽ ശശി മകൻ 26 വയസ്സുള്ള ഷിനു, കടയ്ക്കൽ വില്ലേജിൽ വരയറ ചരുവിള വീട്ടിൽ ശിശുപാലൻ മകൻ 19 വയസ്സുള്ള ജിത്തു എന്നിവരെയാണ് കടയ്ക്കൽ പോലീസ് പിടികൂടിയത്. കുട്ടിയുടെ ആത്മഹത്യയ്ക്കുള്ള കാരണത്തിൽ സംശയം തോന്നിയ കടയ്ക്കൽ പോലീസ് ശാസ്ത്രീയ തെളിവുകൾ ഡി.എൻ.എ വിശകലനം വഴി ശേഖരിച്ചാണ് കുറ്റവാളികളെ കണ്ടെത്തിയത്. കടയ്ക്കൽ പോലീസ് ഇൻസ്പെക്ടർ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടി കൂടിയത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ