കടയ്ക്കൽ: പട്ടികജാതി വിഭാഗക്കാരിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ചതിൽ കടയ്ക്കൽ പോലീസ് സ്റ്റേഷൻ ക്രൈം_1826/2020 U/S _354,366(A),376(2),(f) IPC, 3(a) r/w 4 of POCSO & 3(2)(V A) of SC/ST act പ്രകാരം രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ കിളിമാനൂർ, പഴയകുന്നുമ്മേൽ അടയമൺ, മുല്ലംകുഴി, താജുംന്നിസ മൻസിലിൽ ഹനീഫ മകൻ 36 വയസ്സുള്ള അബു പോലീസ് പിടിയിലായി.
കുമ്മിൾ വില്ലേജിൽ പഴയകുന്നുമ്മേൽ സ്വദേശിനിയായ പെൺകുട്ടിയെ കടത്തി കൊണ്ട്പോയി കൊല്ലത്ത് സുഹൃത്തിന്റെ വീട്ടിൽ വച്ച് പീഢനത്തിനിരയാക്കുകയായിരുന്നു. പ്രതി വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. പ്രതി തിരുവനന്തപുരം ജില്ലയിൽ ഒളിവിൽ താമസിച്ചു വരവേ പുനലൂർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അവർകളുടെ നിർദേശാനുസരണം പുനലൂർ ഡി.വൈ.എസ്.പി യുടെ ഗ്രേവ് ക്രൈെം സ്കോഡ് അംഗങ്ങൾ ആയ വിനോദ്. ദീപക് എന്നിവർ ചേർന്ന് തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട എന്ന സ്ഥലത്ത് നിന്ന് ഇന്ന് (17.07.2020) പിടികൂടി.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ