കടയ്ക്കൽ: സമ്പർക്കത്തിലൂടെയും ഉറവിടം അറിയാത്തതുമായ കൊവിഡ് രോഗികളുടെ വർദ്ധന കടയ്ക്കൽ, ചിതറ, കുമ്മിൾ, ഇട്ടിവ, നിലമേൽ, ചടയമംഗലം പഞ്ചായത്തുകളിൽ ആശങ്ക ഉളവാക്കുന്നു. ഉറവിടം അറിയാതെ രോഗം ബാധിച്ചവരിൽ കുമ്മിൾ പി.എച്ച് സെന്ററിലെയും ചിതറയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരും ഉൾപ്പെടുന്നു.
ചടയമംഗലത്തും സ്ഥിതി സങ്കീർണമാണ്. കഴിഞ്ഞ 12ാം തീയതിക്ക് ശേഷം ചിതറ എൻ.എൻ.ആശുപത്രിയിൽ ചികിത്സ തേടിയവർ മാങ്കോട്, മടത്തറ കുടുംബാരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെടണമെന്ന് ആരോഗ്യ വകുപ്പിൽ നിന്നും അറിയിച്ചു.ചിതറ മാങ്കോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ കൊവിഡ് പരിശോധന ആരംഭിച്ചു.
ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും ഡോക്ടറന്മാരുടേയും നിർദ്ദേശം അനുസരിച്ചുള്ളവരുടെ സ്രവമാണ് ഇവിടെ പരിശോധിക്കുന്നത്. ചടയമംഗലത്ത് മൊബൈൽ സ്രവ പരിശോധന യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ചു. മുൻകൂട്ടി രജിസ്റ്റർ ചെയ്ത ആരോഗ്യ വകുപ്പിൽ നിന്നും അനുമതി ലഭിച്ചവർക്കാണ് ഇവിടെ പരിശോധന
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ