Responsive Ad Slot

Slider

ചടയമംഗലം, ചിതറ, ഇട്ടിവ, കടയ്ക്കല്‍, കുമ്മിള്‍, നിലമേല്‍, എല്ലാ വാര്‍ഡുകളും ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളാക്കി

കൊട്ടാരക്കര, ചടയമംഗലം, ചിതറ, ഇളമാട്, ഇട്ടിവ, കടയ്ക്കല്‍, കുമ്മിള്‍, നിലമേല്‍, വെട്ടിക്കവല എന്നീ ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളും ക്രിട്ടി
കൊല്ലം: കൊട്ടാരക്കര, ചടയമംഗലം, ചിതറ, ഇളമാട്, ഇട്ടിവ, കടയ്ക്കല്‍, കുമ്മിള്‍,  നിലമേല്‍,  വെട്ടിക്കവല എന്നീ ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളും ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളാക്കി നിശ്ചയിച്ച് ഉത്തരവായി.

അലയമണ്‍, അഞ്ചല്‍, ഇടമുളയ്ക്കല്‍, കരവാളൂര്‍, കുളത്തൂപ്പുഴ, തെ•ല, ഏരൂര്‍, വിളക്കുടി, തലവൂര്‍, പരവൂര്‍, ചിറക്കര, തൃക്കരുവ, പൂതക്കുളം, കൊറ്റങ്കര, നെടുമ്പന, മയ്യനാട്, പനയം എന്നീ ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളും റെഡ് കളര്‍ കോഡഡായി പ്രഖ്യാപിച്ചു.

1. ക്രിട്ടിക്കല്‍ കണ്ടയിന്‍മെന്റ് സോണുകളില്‍ അടിയന്തര വൈദ്യസഹായത്തിനും അവശ്യ സാധനങ്ങള്‍ ഏറ്റവും അടുത്ത കടകളില്‍ നിന്ന് വാങ്ങുന്നതിനും മാത്രമേ ജനങ്ങളെ പുറത്തിറങ്ങാന്‍ അനുവദിക്കൂ. 

2. അവശ്യ വസ്തുക്കളുടെ ചരക്ക് നീക്കം അനുവദിക്കും. 

3. ഹോട്ടലുകളില്‍ പാഴ്‌സല്‍ സര്‍വീസ് രാവിലെ എട്ടു മുതല്‍ രാത്രി ഏഴുവരെ അനുവദിക്കും. ഇരുന്ന് ഭക്ഷണം കഴിക്കുന്നത് അനുവദിക്കില്ല. 

4. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി നേരിട്ട് ബന്ധമുള്ള സര്‍ക്കാര്‍ ഓഫീസുകളും അവശ്യ സേവനം നല്‍കുന്ന മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെ ഓഫീസുകള്‍ക്കും മാത്രമേ ഇടവിടങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ. 

5. ക്രിട്ടിക്കല്‍ കണ്ടയിന്‍മെന്റ് സോണുകളിലെ റേഷന്‍ കടകള്‍ രാവിലെ ഒന്‍പത് മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ പൊതുജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കാം. എന്നാല്‍ റേഷന്‍ കടകളിലേക്ക് ചരക്ക് ഇറക്കുന്നതിന് സമയ നിയന്ത്രണം ബാധകമല്ല. 

6. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ പ്രവര്‍ത്തിക്കാം. 

7. പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തന സമയം രാവിലെ എഴു മുതല്‍ വൈകിട്ട് ഏഴുവരെയാണ്.

8. സഹകരണ ബാങ്കുകള്‍ ഉള്‍പ്പടെയുള്ള ബാങ്കുകളുടെ പ്രവര്‍ത്തന സമയം രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെ പൊതുജന ബന്ധമില്ലാതെ പരിമിത എണ്ണം ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാം.

9. പൊതു ഗതാഗത സംവിധാനത്തിലുള്ള വാഹനങ്ങള്‍ക്ക് കണ്ടയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങളുള്ള പ്രദേശങ്ങളിലെ ദേശീയപാതയിലൂടെയും സംസ്ഥാന പാതയിലൂടെയും നിര്‍ത്താതെ കടന്നുപോകാം. കണ്ടയിന്‍മെന്റ് സോണുകളില്‍ നിന്നും ആളുകളെ കയറ്റാനോ ഇറക്കുവാനോ പാടില്ല.

0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com