കടയ്ക്കൽ: സി.പി.ഐ കടയ്ക്കൽ മണ്ഡലം കമ്മിറ്റിയുടെ നവീകരിച്ച ഓഫീസിൻ്റെയും, പുതുതായി നിർമ്മിച്ച വെളിയം ഭാർഗ്ഗവൻ സ്മാരക ഡിജിറ്റൽ കോൺഫറൻസ് ഹാളിൻ്റെയും ഉദ്ഘാടനം സി.പി.ഐ കേന്ദ്ര കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
സി അച്യുതമേനോന്റെ ചിത്രം മുല്ലക്കര രത്‌നാകരൻ എം എൽ എയും വെളിയം ഭർഗ്ഗവന്റെ ചിത്രം കെ ആർ ചന്ദ്രമോഹനനും അനാച്ഛാദനം ചെയ്തു. സാം കെ ഡാനിയേൽ അധ്യക്ഷനായി. ജെ സി അനിൽ സ്വാഗതം പറഞ്ഞു. ആർ ലതാദേവി, എ മുസ്തഫ, എസ് ബുഹാരി, എസ് അഷ്‌റഫ്, മടത്തറ അനിൽ, പി പ്രതാപൻ തുടങ്ങിയവർ സംസാരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ