ചിതറ: ബധിരയും മൂകയുമായ ഗംഗയുടെ എ പ്ലസ് നേട്ടം ആഘോഷമാക്കി ആദിവാസി കോളനികൾ. ചിതറ പഞ്ചായത്തിലെ അരിപ്പയിലെ ആദിവാസി കോളനികളായ കൊച്ചരിപ്പ, ഇടപ്പണ നിവാസികളാണ് പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കുമുള്ള ഗംഗയുടെ എ പ്ലസ് നേട്ടം ആഘോഷമാക്കിയത്. കൊച്ചരിപ്പ ഗംഗ വിലാസത്തിൽ രതീഷിന്റെയും സിഞ്ചുവിന്റെയും മകളാണ്.
തിരുവനന്തപുരം ജഗതി ബധിര മൂക വിദ്യാലയത്തിലെ വിദ്യാർഥിനിയാണ്. ഗംഗ ഉൾപ്പെടെ ഏഴ് വിദ്യാർഥികളെ പരീക്ഷയെഴുതിച്ച് സ്കൂൾ 100 ശതമാനം വിജയംനേടി.
കലോത്സവങ്ങളിലും ഗംഗ കഴിവ് തെളിയിച്ചിട്ടുണ്ട്. അച്ഛൻ രതീഷിന് കൂലിപ്പണിയാണ്. ഒരു സഹോദരനുണ്ട് സഞ്ജു. മികച്ച വിജയംനേടിയ ഗംഗയെ ചിതറ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി പൊന്നാടയണിയിച്ച് അനുമോദിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ