Responsive Ad Slot

Slider

ചടയമംഗലത്ത് 9 പോസിറ്റീവ് കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്; സ്ഥിതി അതീവ ഗുരുതരം

ചടയമംഗലത്ത് മൊത്തം ഒൻപത് പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതിൽ ചടയമംഗലത്തെ മൽസ്യ മൊത്ത വ്യാപാര സ്ഥാപനവുമായി ബന്ധപ്പെട്ടവരും ഒരു
Chadayamangalam
ചടയമംഗലം: ചടയമംഗലത്ത് മൊത്തം ഒൻപത് പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതിൽ ചടയമംഗലത്തെ മൽസ്യ മൊത്ത വ്യാപാര സ്ഥാപനവുമായി ബന്ധപ്പെട്ടവരും ഒരു ഓട്ടോറിക്ഷാ തൊഴിലാളിയും അതുപോലെ തന്നെ KSEB ഓഫീസിനു മുന്നിൽ ചായക്കച്ചവടം നടത്തിയിരുന്നവരും ഉൾപ്പെടുന്നു. 

ഏകദേശം 350 ഓളം വ്യക്തികൾ ആണ് പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തി നിരീക്ഷണത്തിൽ ആക്കിയിട്ടുള്ളത്. 50 ഓളം വ്യക്തികളുടെ ശ്രവ പരിശോധന നടത്തിക്കഴിഞ്ഞു. സമ്പർക്ക പട്ടിക ഉയരാനുള്ള സാഹചര്യം നിലവിൽ ഉണ്ട് അതുകൊണ്ട് തന്നെ അതീവ ഗുരുതരമായ ഒരു സാഹചര്യമാണ് നിലവിൽ ഉള്ളത്.

ജൂലൈ ഒന്ന് മുതൽ പതിനാല് വരെ വിജയകൃഷ്ണാ ജൂവലറിയുടെ ചടയമംഗലം ശാഖ സന്ദർശിച്ചവർ, പൂങ്കോട്‌, അക്കോണം, മാടൻനട, മണ്ണാംപറമ്പ് എന്നീ വാർഡുകളിലെ കേബിൾ TV വരിസംഖ്യ യുമായി ബന്ധപ്പെട്ട് രോഗിയുമായി സമ്പർക്കത്തിൽ ഉള്ളവർ, കോവിഡ് പോസിറ്റീവ് റിപ്പോര്ടചെയ്ത് ഓട്ടോ ഡ്രൈവറുടെ വാഹനത്തിൽ സഞ്ചരിച്ചവരും അദ്ദേഹവുമായി അടുത്തിടപഴകിയവരും, ജൂലൈ 8 മുതൽ 15 വരെ KSEB ഓഫീസിനു മുന്നിലെ ചായക്കടയുമായി സഹകരിച്ചവർ അതുപോലെ രോഗ ലക്ഷണങ്ങൾ കാണിക്കുന്നവരും സ്വയം നിരീക്ഷണത്തിൽ പോകുകയും ഗ്രാമപഞ്ചായത്തുമായോ ആരോഗ്യപ്രവർത്തകരുമായോ ഉടൻ ബന്ധപ്പെടുകയും ചെയ്യേണ്ടതാണ്.

(ഇതുമായി ബന്ധപ്പെട്ടുവരുന്ന മറ്റു വാർത്തകൾ വ്യാജമാണ്.)

ബന്ധപ്പെടേണ്ട നമ്പർ :  
ഗ്രാമപഞ്ചായത്ത് : 9496041830 (പ്രസിഡണ്ട് ) 9496041831 (സെക്രട്ടറി )
ആരോഗ്യവിഭാഗം: 9446320579, 9447352327, 8547032614 
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com