Responsive Ad Slot

Slider

ചിതറ, ചടയമംഗലം, ഇളമാട് പഞ്ചായത്തുകളെ ക്രിട്ടിക്കൽ കണ്ടെയ്ന്മെന്റ് സോണായി നിശ്ചയിച്ചു

എന്നീ ഗ്രാമപഞ്ചായത്തുകളിൽ വലിയതോതിൽ സമ്പർക്കരോഗവ്യാപനം ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ അവയെ ക്രിട്ടിക്കൽ കണ്ടെയ്ന്മെന്റ് സോണായി
ഇളമാട്, ചിതറ, ചടയമംഗലം, വെളിനല്ലൂർ എന്നീ ഗ്രാമപഞ്ചായത്തുകളിൽ വലിയതോതിൽ സമ്പർക്കരോഗവ്യാപനം ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ അവയെ ക്രിട്ടിക്കൽ കണ്ടെയ്ന്മെന്റ് സോണായി നിശ്ചയിച്ചിട്ടുണ്ട്. ഈ പഞ്ചായത്തുകളെ Red Colour Coded Local Self Governments-ന്റെ ലിസ്റ്റിൽ ആയിരുന്നു ഉൾപ്പെടുത്തിയിരുന്നത്.

ക്രിട്ടിക്കൽ കണ്ടെയ്ന്മെന്റ് സോണുകളായി നിശ്ചയിച്ച പഞ്ചായത്തുകളിൽ താഴെപ്പറയുന്ന അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു.

1. അടിയന്തര വൈദ്യസഹായത്തിനും അവശ്യസാധനങ്ങൾ ഏറ്റവും അടുത്ത കടകളിൽ നിന്ന് വാങ്ങുന്നതിനും മാത്രമേ ജനങ്ങൾ പുറത്തിറങ്ങാൻ അനുവദിക്കുകയുള്ളു.  

2. അവശ്യസാധനങ്ങളുടെ ചരക്കുനീക്കം അനുവദനീയമാണ് 

3. ഹോട്ടലുകളിൽ പാഴ്സൽ സർവീസ് രാവിലെ 8 മണി മുതൽ രാത്രി 7 മണി വരെ അനുവദിക്കുന്നതാണ്. ഇവിടങ്ങളിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ അനുവദിക്കുന്നതല്ല.
  
4. കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുമായി നേരിട്ട് ബന്ധമുള്ള സർക്കാർ ഓഫീസുകളും അവശ്യ സേവനം നൽകുന്ന മറ്റ് സർക്കാർ വകുപ്പുകളുടെയും ഓഫീസുകൾക്ക് മാത്രമേ ഇവിടങ്ങളിൽ പ്രവർത്തനാനുമതി നൽകുകയുള്ളൂ.
 
5.  റേഷൻകടകൾ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെ മാത്രമേ പൊതുജനങ്ങൾക്കായി പ്രവർത്തിപ്പിക്കുവാൻ അനുവദിക്കുകയുള്ളൂ. എന്നാൽ റേഷൻ കടകളിലേക്ക് ചരക്ക് ഇറക്കുന്നതിന് ഈ സമയ നിയന്ത്രണം ബാധകമല്ല.

6. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്ക് രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ പ്രവർത്തിക്കാവുന്നതാണ്.

7. പെട്രോൾ പമ്പുകളുടെ പ്രവർത്തനസമയം രാവിലെ 7 മുതൽ വൈകുന്നേരം 7 മണി വരെ മാത്രമായിരിക്കും

നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കുക.

ജീവന്റെ വിലയുള്ള ജാഗ്രതയാണ് ഇന്നിന്റെ ആവശ്യം

#BreakTheChain
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com