കടയ്ക്കൽ: സാമൂഹ്യവ്യാപന മുനമ്പിൽ നിൽക്കുമ്പോഴും സ്വന്തം കെട്ടിടം പ്രാഥമിക ചികിത്സാകേന്ദ്രത്തിന് വിട്ടുനൽകാൻ വിസമ്മതിച്ച് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്ത കൺവൻഷൻ സെന്റർ ഉടമയ്ക്കെതിരെ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും പ്രതിഷേധം.
കോവിഡ് ചികിത്സയ്ക്ക് സൗകര്യപ്രദമായി കണ്ടെത്തിയ ഗാഗോ കൺവെൻഷൻ സെന്റർ കഴിഞ്ഞ ദിവസം കടയ്ക്കൽ പഞ്ചായത്ത്, ആരോഗ്യവകുപ്പ് അധികൃതർ, ഡിഎംഒ, തഹസിൽദാർ തുടങ്ങിയവയുടെ നിർദ്ദേശാനുസരണം ഏറ്റെടുക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇതിനെതിരെ ഉടമ ഹൈക്കോടതിയിൽ കേസ് ഫയൽചെയ്തത്. കേസ് വരുന്ന 28ന് കോടതി പരിഗണിക്കും.
ഇതോടെ ഐരക്കുഴി മുസ്ലിം ജമാഅത്ത് ഭാരവാഹികൾ എല്ലാ സൗകര്യങ്ങളുമൊരുക്കി തങ്ങളുടെ നിയന്ത്രണത്തിലുള്ള എ.എം.ജെ ഓഡിറ്റോറിയം വിട്ടുനൽകാൻ സന്നദ്ധത അറിയിച്ചു. തുടർന്ന് കടയ്ക്കൽ പഞ്ചായത്ത് എഎംജെ ഓഡിറ്റോറിയം ഏറ്റെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ