കടയ്ക്കൽ: കോവിഡ് ബാധിതരുടെ എണ്ണം കൂടിയതോടെ ചിതറ, കുമ്മിൾ, കടയ്ക്കൽ പഞ്ചായത്തുകളിൽ നിയന്ത്രണം കർശനമാക്കി. കടയ്ക്കൽ പഞ്ചായത്ത് രണ്ടാം തവണയാണ് കണ്ടെയ്ൻമെന്റ് സോണാകുന്നത്.
പഞ്ചായത്തുകളുടെ അതിർത്തി അടച്ച് ഗതാഗതം തടഞ്ഞിട്ടുണ്ട്. അവശ്യ സാധന വിൽപന കടകൾ അല്ലാതെ മറ്റൊന്നും തുറക്കരുതെന്നു പൊലീസ് നിർദേശം നൽകി. പഞ്ചായത്ത് പ്രദേശത്ത് നിന്നു പുറത്തു പോകുന്നതിനും വരുന്നതിനും വിലക്കുണ്ട്. കടയ്ക്കൽ പൊലീസ് സ്റ്റേഷൻ അതിർത്തിയിലാണ് ചിതറ, കടയ്ക്കൽ, കുമ്മിൾ പഞ്ചായത്തുകൾ.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ