ചിതറ: ചിതറ പഞ്ചായത്തിൽ മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡുകളുടെ വികസന ഫണ്ടിൽ നിന്നും 93 ലക്ഷം രൂപ മുടക്കി നിർമ്മിക്കുന്ന വളവു പച്ച ഇടക്കുന്ന് വളവിൽ പേഴും മൂട്, വേങ്കോട് പ്ലാമൂട്, മേലേ മുക്ക് കാരറ റോഡുകളുടെ നിർമ്മാണോദ്ഘാടനം മുല്ലക്കര രത്നാകരൻ എം എൽ എ നിർവ്വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ഉമൈബ സലാം അധ്യക്ഷയായി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കരകുളം ബാബു, സിപിഐ ജില്ലാ കമ്മിറ്റി അംഗം എസ് ബുഹാരി, വൈസ് പ്രസിഡന്റ് കെ പി ഗാഗാറിൻ, പഞ്ചായത്തംഗം പേഴുംമൂട് സണ്ണി, സ്ഥിരം സമിതി അംഗം രെഞ്ചു വട്ടലിൽ, അസി. എൻജിനീയർ അര്യാ മോഹൻ, ഓവർ സിയർ ശശികുമാർ എന്നിവർ പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ