ചിതറ : ചിതറ പഞ്ചായത്തിലെ തലവരമ്പ് അപ്പൂപ്പൻ പാറയ്ക്കടുത്ത കന്നുകാലിപ്പാറയിൽ കരടിയെ കണ്ടെന്ന് പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് മേഖലയിൽ കടുത്ത ആശങ്ക.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കൂടിയാണ് പ്രദേശവാസികളായ ബിജുവും ഗിരീഷനും ഷെഡ് നിർമിക്കുന്നതിനാവശ്യമായ കമ്പ് വെട്ടാൻ കന്നുകാലി പാറയിൽ കയറിയത്. കമ്പ് വെട്ടുന്നതിനിടെ പാറക്കിടയിൽ നിന്നും അലർച്ച കേട്ട് നോക്കിയ ഇവർ രണ്ട് കരടികളെ കണ്ടു യെന്ന് പറയുന്നു. . ആദ്യം കാട്ടുപന്നി എന്ന് കരുതിയെങ്കിലും ഇവർക്ക് സമീപത്തേക്ക് ഓടി അടുത്തപ്പോഴാണ് കരടി ആണെന്ന് മനസ്സിലായത്. കമ്പുകൾ ഉപേക്ഷിച്ചു ഓടിയ ഇവർ ജീവൻ രക്ഷാർത്ഥം പാറയിൽ നിന്ന് താഴേക്ക് ചാടി. തിരികെ നോക്കിയപ്പോൾ പാറക്ക് മുകളിൽ നിന്ന് ഇവരെ നോക്കുന്നതായി കണ്ടുവെന്നും ബിജു പറയുന്നു .
ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് അരിപ്പൽ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. സ്ത്രീകളും കുട്ടികളും അടക്കം തൊട്ടടുത്തു താമസിക്കുന്നവർ ഭീതിയിലാണ്. കുറച്ചു കാലം മുമ്പ് വരെ ഈ പ്രദേശം കള്ളവാറ്റുകാരുടെ കേന്ദ്രം കൂടി ആയിരുന്നു..
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ