Responsive Ad Slot

Slider

ചിതറ സർവീസ് സഹകരണ ബാങ്കിൽ ശാന്തക്കു വന്ന ആയിരം രൂപ മറ്റാരോ കൈവശപ്പെടുത്തിയതായി പരാതി

ചിതറ സർവീസ് സഹകരണ ബാങ്കിൽ ശാന്തക്കു വന്ന ആയിരം രൂപ ആരു തട്ടിയെടുത്തു. സർക്കാരിന്റെ യാതൊരുവിധ പെൻഷനും ലഭിക്കാത്തവർക്ക് സർക്കാർ ഏർപ്പെടുത്തിയ 1000 രൂ
ചിതറ: ചിതറ സർവീസ് സഹകരണ ബാങ്കിൽ ശാന്തക്കു വന്ന ആയിരം രൂപ ആരു തട്ടിയെടുത്തു. സർക്കാരിന്റെ യാതൊരുവിധ പെൻഷനും ലഭിക്കാത്തവർക്ക് സർക്കാർ ഏർപ്പെടുത്തിയ 1000 രൂപ വ്യാജ ഒപ്പിട്ട് മറ്റാരോ കൈവശപ്പെടുത്തിയതായി പരാതി. 

ഐരക്കുഴി തുണ്ടുവിള വീട്ടിൽ ശാന്തയും കുടുംബാവുമാണ് പരാതിയുമായി മുന്നോട്ടു വന്നിരിക്കുന്നത്. പത്തുവർഷംമുമ്പ് ഭർത്താവും മരണപ്പെട്ടതിനെ തുടർന്ന് ഒറ്റയ്ക്ക് താമസിക്കുന്ന ശാന്ത സർക്കാരിന്റെ യാതൊരുവിധ പെൻഷൻ ആനുകൂല്യവും പറ്റുനില്ല. സർക്കാരിന്റെ പെൻഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാത്തവർക്ക് സർക്കാർ ഏർപ്പെടുത്തിയ 1000 രൂപയ്ക്ക് ഇവർ അർഹയാ ണെന്ന് കണ്ടതിനെത്തുടർന്ന് ഐരകുഴിയിലെ റേഷൻകട ഇവരുടെ പേര് നൽകിയിരുന്നു. സർക്കാർ അനുവതിച്ചു നൽകിയ ലിസ്റ്റിൽ ഇവരുടെ പേര് ഉൾപ്പെടുകയും ചെയ്തു. 

സർക്കാർ അനുവദിച്ച ആയിരം രൂപ ലഭിക്കുന്നതിനുവേണ്ടി ഇവരുടെ ബന്ധുക്കൾ ഐയിര കുഴിയിലെ റേഷൻ വ്യാപാര കേന്ദ്രവുമായി ബന്ധപ്പെട്ടപ്പോൾ ഇവർക്ക് ചിതറ സർവീസ് സഹകരണ ബാങ്ക് മുഖാന്തരമാണ് ആയിരം രൂപ ലഭിക്കുന്നത് എന്നറിഞ്ഞു. തുടർന്ന് ശാന്തിയുടെ സഹോദരനും മകളും ചിതറ സർവീസ് സഹകരണ ബാങ്കു മായി ബന്ധപ്പെട്ടു. ആദ്യം ഇവരോട് ബാങ്ക് അധികൃതർ പറഞ്ഞത് പോസ്റ്റ് ഓഫീസ് മുഖാന്തരം ആണ് പൈസ ലഭിക്കുന്നതെന്നാണ് .തുടർന്ന് ഇവർ പോസ്റ്റ് ഓഫീസിൽ ബന്ധപ്പെട്ടു എന്നാൽ പോസ്റ്റ് ഓഫീസിൽ ഇങ്ങനെ ഒരു അറിയിപില്ലാ എന്നിവരെ അറിയിച്ചു. 

തുടർന്ന് വീണ്ടും ഇവർ ചിതറ സർവീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ടു. പൈസ ബാങ്ക് മുഖാന്തരംമാണ് നൽകുന്നതെന്നും, പൈസ വരുമ്പോൾ വീട്ടിൽ എത്തിച്ചു നൽകുമെന്നു ബാങ്ക് അധികൃതർ ഇവരോട് പറഞ്ഞതായി ശാന്തിയുടെ ബന്ധുക്കൾ പറയുന്നു. മാസങ്ങൾ പിന്നിട്ടിട്ടും ഇവർക്ക് സർക്കാർ അനുവദിച്ച ആയിരം രൂപ ലഭിച്ചില്ല .തുടർന്ന് കഴിഞ്ഞ ദിവസം ശാന്തയുടെ സഹോദരൻ മുരളിയും മകൾ പ്രിയയും ചിതറ സർവീസ് സഹകരണ ബാങ്കിൽ അന്വേഷിച്ചു. എന്നാൽ ഇവർ പണം കൈപ്പറ്റിയതായി ബാങ്ക് രേഖകളിൽ കണ്ടെത്തി. എസ് എന്നും മാത്രം എഴുതിയാണ് ശാന്ത ഒപ്പിടുന്നത്. 

എന്നാൽ ഇവർ കൈപ്പറ്റിയതായി പറയുന്ന രേഖകളിൽ ശാന്ത എന്ന് ഇംഗ്ലീഷിൽ എഴുതിയാണ് ഒപ്പിട്ടിരിക്കുന്നത്. റേഷൻ കാർഡ് നമ്പർ ഇവരുടേതാണ്. എന്നാൽ ആധാർ നമ്പർ മറ്റാരുടേതോ ആണ്. അക്കൗണ്ട് നമ്പറും ഇവരുടെ തല്ല . ഇവർ പണം കൈപ്പറ്റിയതായി ആണ് ബാങ്ക് അധികൃതർ ഇവരുടെ ബന്ധുക്കളെ അറിയിച്ചത്. കൂടുതൽ വിവരങ്ങൾക്കായി ബോർഡ് അംഗം താജുദ്ദീനോട് അന്വേഷിക്കാൻ ബാങ്ക് അധികൃതർ പറഞ്ഞു. 

എന്നാൽ താജുദ്ദീനുമായി ഇവരുടെ ബന്ധുക്കൾ ഫോണിലൂടെ ബന്ധപ്പെട്ടപ്പോൾ. പൈസ ഇവർക്ക് നൽകിയതായാണ് താജുദ്ദീൻ ഇവരോട് പറഞ്ഞത്. എന്നാൽ ഈപണം ശാന്തയ്ക്ക് ലഭിച്ചിട്ടില്ല. ശാന്ത ഒപ്പിട്ടു നൽകിയിട്ടുമില്ല. ശാന്തയുടെ അക്കൗണ്ട് നമ്പരു ശാന്തയുടെ ആധാർ നമ്പരും അല്ല ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പണം ആരു തട്ടിയെടുത്തു. ബാങ്ക് അധികൃതർ തന്നെ വ്യാജ ഒപ്പിട്ട് പണം തട്ടിയെടുത്തതായാണ് ആരോപണം. 

സമാനമായ നിരവധി തിരുമറികൾ നടന്നിട്ടുണ്ടെന്നും, പെൻഷൻ നൽകിയതിൽ പോലും വ്യാപകമായ തിരുമറി നടന്നിട്ടുണ്ടെന്നും ഇവർ ആരോപിക്കുന്നു. എൽ ഡി എഫ് ഭരിക്കുന്ന ചിതറ സർവീസ് സഹകരണ ബാങ്കിനെ കുറിച്ചാണ് ഇപ്പോൾ ആരോപണം ഉയർന്നിരിക്കുന്നത്. ശാന്തയ്ക്ക് പണം നൽകിയെന്ന് ബാങ്ക് അധികൃതർ പറയുന്നു. എന്നാൽ സർക്കാർ അനുവദിച്ച ആയിരം രൂപ ധനസഹായം ശാന്തയ്ക്ക് ലഭിച്ചിട്ടില്ല. ബാങ്കു രേഖകളിൽ ശാന്ത ഒപ്പിട്ടതായി കാണിച്ചിട്ടുണ്ട്. 

എന്നാൽ ആ ഓപ്പ് ശാന്തയുടെതല്ല റേഷൻ കാർഡ് നമ്പർ ശാന്തിയുടെ താണ്. എന്നാൽ ആധാർ നമ്പരും ബാങ്ക് അക്കൗണ്ട് നമ്പരും ശാന്തയുടെതല്ല. സർക്കാർ ശാന്തയ്ക്ക് ധനസഹായമായി അനുവദിച്ച ആയിരം രൂപ ചിതറ സർവീസ് സഹകരണ ബാങ്കിൽ നിന്നും എങ്ങോട്ടുപോയി. ആരു കൈപ്പറ്റി. ആരുടെ അക്കൗണ്ടിലേക്ക് പോയി. അവശയായി ഒറ്റയ്ക്കു താമസിക്കുന്ന ശാന്ത എന്ന മധ്യവയസ്കയ്ക്ക് ധനസഹായമായി ലഭിച്ച ആയിരം രൂപ ആരാണ് തട്ടിയെടുത്തത്. ഇതിനെല്ലാ ചിതറ സർവീസ് സഹകരണ ബാങ്ക് ഉത്തരം നൽക്കണം.
റിപ്പോർട്ട്: കലിക
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com