കടയ്ക്കൽ: കടയ്ക്കൽ ഗ്രാമപഞ്ചായത്ത് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായി കാഞ്ഞിരത്തുംമൂട്എ.എം.ജെഓഡിറ്റോറിയം ഏറ്റെടുത്തിരിക്കുന്നു.. ഞായറാഴ്ചയോടെ പ്രോട്ടോകോൾ പ്രകാരം സജ്ജീകരിക്കാൻ കഴിയും, ഇതിന്റെ മുന്നോടിയായി കൊട്ടാരക്കര തഹസിൽദാർ, മെഡിക്കൽഓഫീസർ, ഡെപ്യൂട്ടി തഹദീൽമാർ, ബി.ഡി.ഓകടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ്, മറ്റു ഉദ്യോഗസ്ഥർ മദ്രസ്സ ഭാരവാഹികൾ എന്നിവർ സ്ഥലത്തെത്തി.
കടയ്ക്കൽ പഞ്ചായത്തിലെ അഞ്ചോളം സ്ഥാപനങ്ങളിൽ പരിശോധന നടത്തി അതിൽ ഏറ്റവും അനുയോജ്യവും, 100 ൽ അധികം കിടക്കകൾ സജീകരിക്കാൻ കഴിയുന്നത് ഗാഗോ കൺവെൻഷൻ സെന്റർ ആയിരുന്നു, എന്നാൽസ്ഥാപനം ബഹുമാനപ്പെട്ട ഹൈ കോടതിയിൽ കേസ് കൊടുത്തതിനാൽ അതിനു ഒരു തീരുമാനം വൈകും എന്നുള്ളതുകൊണ്ട് എ. എം. ജെ മദ്രസ ഭാരവാഹികളെ ബന്ധപ്പെടുകയും അവർ പൂർണ്ണ മനസ്സാലെ സ്ഥാപനം വിട്ടു തരുകയുമായിരുന്നു. നാട് അതി സങ്കീർണ്ണമായ അവസ്ഥയിലൂടെ കടന്നുപോകുകയാണ് നാടിനെയും ജനങ്ങളെയും രക്ഷിക്കാൻ ഈ ദുരന്തകാലത്ത് നമ്മെ സഹായിക്കുന്ന എല്ലാവരെയും ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദിക്കുന്നു.......
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ