ചിതറ: സംസ്ഥാന സർക്കാരിൻ്റെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി ചിതറ മാങ്കോട് പി.എച്ച്.സി യെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി.കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം മുല്ലക്കര രത്നാകരൻ എം എൽ എ നിർവ്വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ഉമൈബാ സലാം അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗം ശബരിനാഥ്, നജീബത്ത് ബീവി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി ഗാഗാറിൻ, സ്ഥിരം സമിതി അംഗം കോട്ടപ്പുറം ശശി, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കരകുളം ബാബു, സിപിഐ ജില്ലാ കമ്മിറ്റി അംഗം എസ് ബുഹാരി, മെഡിക്കൽ ഓഫീസർ രാജേഷ്, പഞ്ചായത്തംങ്ങളായാ സുധാകരൻ, മഞ്ജു, സുജിത കൈലാസ്, ഗോപകുമാർ എന്നിവർ സംസാരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ