Responsive Ad Slot

Slider

കുപ്രസിദ്ധ മോഷ്ടാവ് വെള്ളംകുടി ബാബു പിടിയിൽ

‌ചണ്ണപ്പേട്ട വില്ലേജിൽ വട്ടപ്പാട് ചതുപ്പിൽ മരുതിവിള പുത്തൻ വീട്ടിൽ അച്യുതൻ മകൻ വെള്ളംകുടി ബാബു എന്ന് വിളിക്കുന്ന 49 വയസ്സുള്ള ബാബു ആണ് കുളത്തൂപ്പുഴ പോ
കുളത്തൂപ്പുഴ: ‌ചണ്ണപ്പേട്ട വില്ലേജിൽ വട്ടപ്പാട് ചതുപ്പിൽ മരുതിവിള പുത്തൻ വീട്ടിൽ അച്യുതൻ മകൻ വെള്ളംകുടി ബാബു എന്ന് വിളിക്കുന്ന 49 വയസ്സുള്ള ബാബു ആണ് കുളത്തൂപ്പുഴ പോലീസിന്റെ പിടിയിലായത്. 

അഞ്ചൽ പോലീസ് രജിസ്റ്റർ ചെയ്ത കൊലപാതക ശ്രമ കേസിൽ തൃശ്ശൂർ അതിസുരക്ഷാ ജയിലിൽ നിന്ന ശിക്ഷ കഴിഞ്ഞിറങ്ങിയ പ്രതി കൂട്ടാളിയായ കുളത്തൂപ്പുഴ സ്വദേശി ആമക്കുളം ജോയിയുടെ വീട്ടിൽ ടിയാനൊമൊത്ത് താമസിച്ച് വരുന്നതായി കുളത്തൂപ്പുഴ പോലീസ് ഇൻസ്പെക്ടർ ഗിരീഷിന് രഹസ്യ വിവരം ലഭിച്ചതനുസരിച്ച് കുളത്തൂപ്പുഴ എസ്.ഐ. അശോക് കുമാറും സംഘവും വെള്ളം കുടി ബാബുവിനെ പിടികൂടുന്നതിനായി എത്തിയപ്പോൾ പോലീസ് സംഘത്തെ കണ്ട് പ്രതി ഓടുകയായിരുന്നു. 

പോലീസ് സംഘം പ്രതിയെ സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം ഡാൻസാഫ് ടീം നടത്തിയ ചോദ്യം ചെയ്യലിൽ ഏരൂർ, കടക്കൽ, കുളത്തൂപ്പുഴ എന്നിവിടങ്ങളിൽ നടന്ന ഈ അടുത്ത ദിവസങ്ങളിൽ നടന്ന മോഷണങ്ങൾ ഇയാളാണ് ചെയ്തതെന്ന് തെളിയിക്കാനായി. ഏരൂരിലെ വീട്ടിൽ കയറി മോഷ്ടിച്ചതും, കടക്കൽ മെഡിക്കൽ സ്റ്റോറിലെ മോഷണവും, കുളത്തൂപ്പുഴയിലെ ആളില്ലാത്ത വീട്ടിലെ മോഷണ ശ്രമവും ടിയാൻ ചെയ്തതാണെന്ന് സമ്മതിച്ചു. 

കടയ്ക്കലിലെ പെട്രോൾ പമ്പിലെ മോഷണവുമായും ടിയാന് ബന്ധമുള്ളതായി സംശയിക്കുന്നു. കുളത്തൂപ്പുഴ എസ്.ഐ. അശോക് കുമാർ, പോലീസുകാരായ പ്രസാദ് വർ ഗ് ഗീസ്, സുജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടി കൂടിയത്.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com