കിളിമാനൂർ: സംസ്ഥാന പാതയിൽ കെഎസ്ടിപി നവീകരണം പൂർത്തിയാക്കിയ കിളിമാനൂർ ജംഗ്ഷനിൽ സ്വകാര്യ സ്ഥാപനങ്ങൾ നടപ്പാത കയ്യേറുന്നത് വ്യാപകമാകുന്നു. ജംഗ്ഷനിൽ റോഡിനോട് ചേർന് സ്വകാര്യ വ്യക്തികൾ കയ്യേറിയിരുന്ന സ്ഥലങ്ങൾ ഒഴിപ്പിച്ചാണ് നവീകരണം പൂർത്തിയാക്കിയത്. ട്രാഫിക് ഐലൻറ്, സിഗ്നൽ ലൈറ്റുകൾ, മുന്നറിയിപ്പ് ബോർഡുകൾ, ഹൈമാസ്റ്റ് ലൈറ്റ് തുടങ്ങിയ മാറ്റി സ്ഥാപിക്കുകയും റോഡിന് ഇരുവശവും ടൈലുകൾ പാകി നടപ്പാത നിർമ്മിച്ച് വേലികൾ സ്ഥാപിക്കുകയും ചെയ്തു.
ഈ നടപ്പാതയാണ് സാകാര്യ സ്ഥാപനങ്ങളും വഴി വാണിഭക്കാരും വീണ്ടും കയ്യേറുന്നത്. ജംഗ്ഷനിൽ പുറമ്പോക്ക് ഒഴിപ്പിച്ച് വാഹനപാർക്കിംഗിനായി നിർമ്മിച്ചു കൊണ്ടിരിക്കുന്ന സ്ഥലത്ത് മിനുക്ക് പണികൾ പൂർത്തിയാകും മുമ്പേ ഇവിടെ സ്ഥാപനങ്ങളുടെ ബോർഡുകൾ സ്ഥാപിച്ചു കഴിഞ്ഞു. നടപ്പാതകൾ കയ്യേറിയതോടെ കാൽ നടക്കാർക്ക് സുഗമമായി സഞ്ചരിയ്ക്കാൻ കഴിയാത്ത അവസ്ഥയാണ്.ഇതെല്ലാം കണ്ടിട്ടും പോലീസോ,തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതരോ, കെ എസ് ടി പി യോ നടപടിയെടുക്കിന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
അടൂർ മുതൽ കഴക്കൂട്ടം വരെ അപകടരഹിത മാത്യകാ പാതയായി നവീകരണം പൂർത്തിയാക്കി കഴിഞ്ഞയാഴ്ച ഉത്ഘാടനം കഴിഞ്ഞിഞ്ഞെങ്കിലും കിളിമാനൂരിലും പരസരങ്ങളിലും ഇപ്പോഴും നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ