ചിതറ: പഞ്ചായത്തിലെ ചക്കമല വാർഡിലെ മഹാഗണി കോളനിയിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ഒരുക്കി യൂത്ത് കോൺഗ്രസ്. കോളനിയിൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ഇല്ലെന്നറിഞ്ഞ വാർഡ് മെമ്പർ റഷീദാ ബീവി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് യൂത്ത് കോൺഗ്രസ് നേതാവ് റിയാസ് ചിതറയുടെ നേത്രത്വത്തിൽ കോളനിയിൽ ടീവി എത്തിച്ചു നൽകുകയായിരുന്നു. മുൻ പഞ്ചായത്ത് പ്രസിഡന്റ് ചിതറ മുരളി, കൊല്ലായിൽ സുരേഷ് തുടങ്ങിയവർ ചേർന്ന് ടീവി വിദ്യാർത്ഥികൾക്ക് നൽകി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ