ഇട്ടിവ: ഇട്ടിവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ടി.വി ചലഞ്ച് ഏറ്റെടുത്ത് ഗ്ലോബൽ മണ്ണൂർ ചാരിറ്റബിൾ സൊസൈറ്റിയുടെ അഭ്യ മുഖ്യത്തിൽ വിധരണം ചെയുന്ന മൂന്നാമത്തെ ടി.വി മണ്ണൂർ എൽ.എം.എസ്.എൽ.പി.എസ്നു ആദരണീയനായ ചടയമംഗലത്തിന്റെ എം.എൽ.ഐ ശ്രീ. മുല്ലക്കര രത്നാകരന്‍ അവറുകൾ കൈമാറി.
ഗ്ലോബൽ മണ്ണൂർ ചാരിറ്റബിൾ സൊസൈറ്റി ആക്ടിങ്ങ് പ്രസിഡന്റ് ശ്രീ.പി.വൈ ജോണ്കുട്ടി അധ്യക്ഷനായി. ചാരിറ്റബിൾ സൊസൈറ്റിക്ക് വേണ്ടി സെക്രട്ടറി ശ്രീ.മനോജ് കുഞ്ഞപ്പൻ ആശംസകൾ അറിയിച്ചു . ഇട്ടിവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ദിനേശ് കുമാർ, ശ്രീ ജോബി കാട്ടാമ്പള്ളി , ശ്രീ പി.ജി എഡിസൺ എന്നിവർ ആശംസകൾ അറിയിച്ചു. സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി. റെയിച്ചൽ സ്കൂളിനു വേണ്ടി നന്ദി പ്രകാശനം ചെയ്‌തു. ശ്രീ .ശിവദാസൻ പിള്ള , ശ്രീ ജെ.സി അനിൽ,ചാരിറ്റബിൾ സൊസൈറ്റി ട്രസ്റ്റി ശ്രീ കെ.ജി അലക്സ് എന്നിവർ പങ്കെടുത്ത യോഗത്തിൽ ചാരിറ്റബിൾ സൊസൈറ്റി ജോയിന്റ് സെക്രട്ടറി ശ്രീമതി മറിയാമ്മ അഗസ്റ്റിൻ നന്ദി അറിയിച്ചു.
റിപ്പോർട്ട്: മനോജ് കുഞ്ഞപ്പൻ, മണ്ണൂർ
റിപ്പോർട്ട്: മനോജ് കുഞ്ഞപ്പൻ, മണ്ണൂർ
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ