![]() |
ഫോട്ടോ: തൊളിക്കുഴി വാട്സ്ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഓൺലൈൻ പഠനത്തിനായി വിദ്യാർഥികൾക്ക് വീടുകളിൽ ടെലിവിഷൻ വിതരണം ചടയമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ. ഷാജഹാൻ ഉദ്ഘാടനം ചെയ്യുന്നു. |
തൊളിക്കുഴി: ഓൺലൈൻ പഠനം നടക്കുമ്പോൾ പഠനത്തിനായി ടെലിവിഷനോ മറ്റ് സംവിധാനങ്ങളോ ഇല്ലാത്ത വിദ്യാർഥികൾക്ക് ടെലിവിഷൻ സംവിധാനവും കേബിൾ കണക്ഷനും നൽകി തൊളിക്കുഴി വാട്സ്ആപ്പ് ഗ്രൂപ്പ് വിദ്യാർഥികളുടെ പഠനത്തിന് സഹായമേകി. വിദ്യാർത്ഥികളുടെ വീടുകളിൽ സൗജന്യമായി ടെലിവിഷനും, കേബിൾ കണക്ഷനും നൽകുകയായിരുന്നു. മുക്കുന്നംകേബിൾ വിഷനാണ് കേബിൾ കണക്ഷൻ സൗജന്യമായി ലഭ്യമാക്കിയത്. ലോക് ഡൗൺ കാലയളവിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കും , ശുചീകരണ പ്രവർത്തനങ്ങൾക്കും , ഭക്ഷ്യധാന്യ കിറ്റ് വിതരണങ്ങൾക്കും മറ്റു സന്നദ്ധ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിവരുന്നതിനിടയിൽ വാട്സ്ആപ്പ് ഗ്രൂപ്പ് പ്രദേശത്ത് സംവിധാനങ്ങൾ ഇല്ലാത്തതിന്റെ പേരിൽ ഒരു വിദ്യാർത്ഥിക്കും ഓൺലൈൻ പഠനം തടസപ്പെടരുത് എന്നുള്ളതുകൊണ്ടാണ് വീടുകളിൽ ടെലിവിഷനുകൾ എത്തിച്ചു കൊണ്ടിരിക്കുന്നത്.
ചടയമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ. ഷാജഹാൻ ടെലിവിഷൻ വിതരണം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രോഗ്രാം ഓഫീസർ രാജേഷ്. ആർ, ഗ്രൂപ്പ് പ്രസിഡന്റ് എ . എം. ഇർഷാദ്, ഗ്രൂപ്പ് ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ, ഗ്രൂപ്പ് അഡ്മിൻ എസ് ഫൈസി, നാസറുദ്ദീൻ, ബി. ഷാജി, എ. അനസ്, ഫെൽസക്, അൽ അമീൻ, നദീർ എന്നിവർ നേതൃത്വം നൽകി.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ