പുനലൂർ: ക്വാറന്റീനിൽ കഴിഞ്ഞ യുവാവ് ക്വറന്റീൻ കേന്ദ്രത്തിൽ നിന്ന് രക്ഷപെട്ടു പോകാൻ ശ്രമിക്കവേ പോലീസ് പിടിയിൽ . ഇന്ന് വൈകുന്നേരം 4 മണിയോടെ ആണ് സംഭവം. അഞ്ചൽ തടിക്കാട് സ്വദേശി ആയ 30 വയസുള്ള യുവാവ് ആണ് പിടിയിൽ ആയത്. ഇയാൾ ഇന്നലെ കർണാടകത്തിൽ നിന്ന് കൊല്ലം റെയിൽവേ സ്റ്റേഷനിൽ വന്നു പുനലൂർ ജയഭാരതം ക്വറന്റീൻ കേന്ദ്രത്തിൽ കഴിഞ്ഞു വരികയായിരുന്നു.
ഇന്ന് വൈകുന്നേരം 4 മണിയോടെ ഇയാൾ അവിടെ നിന്നും രക്ഷപെട്ടു വീട്ടിൽ പോകാൻ ശ്രമിക്കവേ ഓട്ടോ ഡ്രൈവർക്ക് സംശയം തോന്നി തൊളിക്കോട് എത്തിയപ്പോൾ നാട്ടുകാരെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പുനലൂർ പോലീസ് സ്റ്റേഷനിലെ SI മാരായ അഭിലാഷ്, സജീബ് ഖാൻ, അജികുമാർ, ASI രാജൻ, ജനമൈത്രി CRO അനിൽകുമാർ എന്നിവർ ചേർന്നു നാട്ടുകാരുടെ സഹായത്തോടെ പിടികൂടി ആംബുലൻസ് ൽ തിരികെ ക്വറന്റീൻ സെന്ററിൽ സെന്ററിൽ എത്തിച്ചു. ഇയാൾക്കെതിരെ ക്വറന്റീൽ ലംഘനത്തിന് കേസ് എടുത്തു നടപടി സ്വീകരിച്ചതായി പുനലൂർ പോലീസ് അറിയിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ