കടയ്ക്കൽ: മടത്തറ അരിപ്പയിലെ ജനവാസ മേഖലയിൽ കരടിയിറങ്ങിയത് പരിഭ്രാന്തി പരത്തി. വനാതിർത്തിയോട് ചേർന്നുള്ള പ്രദേശത്താണ് നാട്ടുകാർ കരടിയെ കണ്ടത്. പെരിങ്ങമ്മല പഞ്ചായത്തിലെ ശംഖിലി വനമേഖലയിൽ നിന്നാണ് കരടിയിറങ്ങിയെതെന്ന് കരുതുന്നു. തിരുവനന്തപുരം - ചെങ്കോട്ട റോഡ് മുറിച്ച് കടന്നു ചിതറ പഞ്ചായത്ത് അതിർത്തിയിലുള്ള അരിപ്പ ഭാഗത്ത് എത്തുകയായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ഇവിടെയുള്ള റബർ തോട്ടത്തിൽ ചില നാട്ടുകാർ കരടിയെ കണ്ടിരുന്നു.
റബർ തോട്ടത്തിൽ സ്ഥാപിച്ചിരുന്ന തേനീച്ചപ്പെട്ടികൾ തകർത്തിരുന്നു. പിന്നീട് കാണാതായ കരടി സന്ധ്യയോടെ വീണ്ടുമെത്തിയെങ്കിലും ശംഖിലിവനമേഖലയിലേക്ക് തിരികെ പോയതായി വനപാലകർ കരുതുന്നു. അരിപ്പ ഉൾപ്പെടുന്ന ജനവാസ മേഖലയിൽ കരടിയെ കണ്ടത് നാട്ടുകാരിൽ പരിഭ്രാന്തിയുണ്ടാക്കിയിരിക്കുകയാണ്. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ