Responsive Ad Slot

Slider

മടത്തറ പെട്രോൾ പമ്പിൽ മോഷണം; രണ്ട് ലക്ഷംത്തോളം രൂപ കവർന്നു

മടത്തറ: ഇന്നലെ രാത്രി മടത്തറ പെട്രോൾ പമ്പിന്റെ ഓഫീസിൽ സൂക്ഷിച്ചിരുന്ന
മടത്തറ: ഇന്നലെ രാത്രി മടത്തറ RS പെട്രോൾ പമ്പിന്റെ ഓഫീസിൽ സൂക്ഷിച്ചിരുന്ന ഏകദേശം 2 ലക്ഷത്തോളം രൂപ നഷ്ടമായി. ഇന്ന് രാവിലെ പമ്പ് തുറക്കാൻ മാനേജർ രവി വന്നപ്പോഴാണ്. മോഷണം നടന്നത് അറിയുന്നത്. ഓഫീസിന്റെ പൂട്ട് പൊളിച്ച നിലയിൽ ആയിരുന്നു. തലേദിവസത്തെ കളക്ഷൻ ഓഫീസിലുണ്ടായിരുന്നു. ഡോർകുത്തിതുറന്ന് അകത്തുകയറിയ മോഷ്ടാവ് അലമാര കുത്തി തുറന്ന് ഡ്രോയറിലുണ്ടായിരുന്ന പണംമാണ് അപഹരിച്ചത്. പമ്പിൽ എട്ടോളം സിസീ ടീവി ക്യാമറകൾ ഉണ്ടെങ്കിലും ഒരു ക്യാമറയിൽ പോലും മോഷ്ടാവിന്റെ ദ്യശ്യംങ്ങൾ പതിഞ്ഞിട്ടില്ല. ഓഫീസിന്റെ മുൻ വശത്തു പിൻഭാഗത്തും സിസീ റ്റീവീ സ്ഥാപിച്ചിട്ടില്ല. ഒരു പക്ഷെ ഈ വശത്ത് കൂടിയാവാം മോഷ്ടാക്കൾ അകത്തുകടന്നത്. ഈ സ്ഥലത്തെകുറിച്ച് വ്യക്തംമായ ധാരണയുളള ആളാവാം മോഷ്ടാവ്. ഇത്രയും സുരക്ഷിതമല്ലാത്ത ഇവിടെ ഇത്രയധികം പണം സൂക്ഷിച്ചിരുന്നതിലും. സംശയം നിലനിൽക്കുന്നുണ്ട്. ഓരോ ദിവസത്തെ കളക്ഷനും പിറ്റേദിവസം മാണ് ബാങ്കിൽ അടക്കുന്നതെന്നാണ് മാനേജർ പറയുന്നത്. മോഷ്ടാക്കളെ കണ്ടെത്താനായി പോലീസും ഡോഗ് സ്വാഡ്, വിരൽ അടയാള വിദഗ്ദ്ധരും പരിശോധന നടത്തുന്നു.
റിപ്പോർട്ട്: കലിക
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com