കുമ്മിൾ: ജൂൺ 28 ലോക ദാരിദ്ര്യ ദിനത്തിൽ ദരിദ്രരായ ആളുകൾക്ക് ഉച്ചഭക്ഷണ പൊതി വിതരണം ചെയ്ത് യൂത്ത് ലീഗ് ദാരിദ്ര്യ ദിനം ആചരിച്ചു. ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുന്നവരെ കണ്ടെത്തിയാണ് യൂത്ത് ലീഗ് കുമ്മിൾ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉച്ചഭക്ഷണ പൊതി വിതരണം ചെയ്തത്.
യൂത്ത് ലീഗ് കൊല്ലം ജില്ലാ സെക്രട്ടറി എം.തമീമുദ്ദീൻ ഭക്ഷണപ്പൊതി വിതരണം ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് കൊല്ലം ജില്ലാ കമ്മിറ്റി അംഗം എസ്. ഫൈസി , മുഹമ്മദ് അലി, നൗഫൽ, സാജിദ്, അജ്മൽ, ജാസി എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ: ലോക ദാരിദ്ര്യ ദിനത്തിൽ യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ നടന്ന ഭക്ഷണപ്പൊതി വിതരണം യൂത്ത് ലീഗ് കൊല്ലം ജില്ലാ സെക്രട്ടറിഎം. തമീമുദ്ദീൻ നിർവഹിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ