![]() |
ഫോട്ടോ : ഇന്ധന വിലവർധനയ്ക്കെതിരെ കുമ്മിൾ പഞ്ചായത്തിൽ യു. ഡി. എഫിന്റെ നേതൃത്വത്തിൽ പിക്കപ്പ് വാൻ കെട്ടി വലിച്ച് പ്രതിഷേധിക്കുന്നു |
കുമ്മിൾ: കേന്ദ്ര സർക്കാരിന്റെ ദിനംതോറുമുള്ള ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് യു. ഡി. എഫ് കുമ്മിൾ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പിക്-അപ് വാൻ കെട്ടിവലിച്ച് പ്രതിഷേധിച്ചു. എസ് എം ഹസ്സൻ മുക്കുന്നം ഉദ്ഘാടനം ചെയ്തു. യുഡിഎഫ്പഞ്ചായത്ത് ചെയർമാൻ എ. എം ഇർഷാദ് അധ്യക്ഷത വഹിച്ചു. യുഡിഎഫ് കൺവീനർ എം. തമീമുദ്ദീൻ, ജെ. സുബൈർ, അഹമ്മദ് കബീർ. ബി. എച്. നിഫാൽ, അബ്ദുൽസലാം, മധുസൂദനൻ, എസ്. എം. ഫൈസൽ, എസ്. ഫൈസി, നിസാം, ദാസ്, സലാഹുദ്ദീൻ പെരിങ്ങാല, നൗഫൽ, സലാഹുദ്ദീൻ, താഹ മുക്കുന്നം എന്നിവർ നേതൃത്വം നൽകി.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ