Responsive Ad Slot

Slider

ദേവികയുടെ ആത്മഹത്യ: കെ എസ് യു ചിതറ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഉപരോധം സംഘടിപ്പിച്ചു

ചിതറ: ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തെ തുടർന്ന്, ദേവിക എന്ന വിദ്യാർത്ഥിനി ആത്മഹത്യ
ചിതറ: ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തെ തുടർന്ന്, ദേവിക എന്ന വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതിൽ പ്രതിഷേധിച്ചു കെ എസ് യു പ്രവർത്തകർ ചിതറ ഗവ ഹയർസെക്കൻഡറി സ്‌കൂളിന് മുന്നിൽ ഉപരോധം നടത്തി. 

കെ എസ് യു മണ്ഡലം പ്രസിഡന്റ് അജ്മൽ ചിതറ അധ്യക്ഷത വഹിച്ചു. സ്വാഗതം ചെയ്തുകൊണ്ട് ചിതറ ഗവ:ഹയർ സെക്കണ്ടറി സ്കൂൾ യൂണിറ്റ് പ്രസിഡന്റ് ശ്രീ സിദ്ധീഖ് പള്ളിക്കുന്നുംപുറം സംസാരിച്ചു.ഡി സി സി കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി ശ്രീ ചിതറ എസ് മുരളി ഉൽഘാടനം നിർവഹിച്ചു. കെ എസ് യു മണ്ഡലം കമ്മറ്റി അംഗം സിയാദ് പേഴുമുട് നന്ദി പറഞ്ഞു. നേതാക്കളായ അൻസാർ തലവരമ്പ്, മുഹമ്മദ് ഹസൻ, റഹ്മാൻ, ഹലീൽ, നിഹാസ് ,ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു.

0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com