Responsive Ad Slot

Slider

ഇന്ന് കൊല്ലം ജില്ലയില്‍ 5 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്

ഇന്ന് കൊല്ലം ജില്ലയില്‍ 5 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 3 പേര്‍ വിദേശത്ത് നിന്നും 2 പേര്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. സമ്പര്‍ക്കം
കൊല്ലം: ഇന്ന് കൊല്ലം ജില്ലയില്‍ 5 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 3 പേര്‍ വിദേശത്ത് നിന്നും 2 പേര്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായ കേസുകളില്ല. ഇന്ന് രോഗമുക്തി നേടിയവര്‍ 2.

P 124 കരവാളൂര്‍ പാണയം 52 വയസ്സുള്ള സ്ത്രീ മെയ് 22 ന് മുംബയില്‍ നിന്നും ശ്രമിക് കിരണ്‍ എക്സ്പ്രസ്സില്‍ എത്തി ആദ്യം സ്ഥാപന നിരീക്ഷണത്തിലും തുടര്‍ന്ന് ഗൃഹനിരീക്ഷണത്തിലും പ്രവേശിച്ചു. കോവിഡ് 19 പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 125 വിളക്കുടി പെരുന്തോട്ടം സ്വദേശിയായ 31 വയസ്സുള്ള യുവാവ് മെയ് 31 ന് AI 928 നമ്പര്‍ റിയാദ്-തിരുവനന്തപുരം ഫ്ലൈറ്റിലെത്തി (സീറ്റ് നമ്പര്‍ 45F) സ്ഥാപന നിരീക്ഷണത്തിലായിരുന്നു. കോവിഡ് 19 പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 126 ക്ലാപ്പന സ്വദേശിയായ 51 വയസ്സുള്ള പുരുഷന്‍. മേയ് 18 ന് ദുബായില്‍ നിന്നും ഫ്ലൈദുബേ 5533 ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ 29C) ചെന്നൈയിലെത്തി. അവിടെ 14 ദിവസം സ്ഥാപന നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് ജൂണ്‍ നാലിന് നോര്‍ക്ക ഏര്‍പ്പാടാക്കിയ ബസ്സില്‍ കൊല്ലത്തെത്തി നിരീക്ഷണത്തിലായിരുന്നു. പരിശോധനയില്‍ പോസിറ്റീവായി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 127 പിറവന്തൂര്‍ കറവൂര്‍ സ്വദേശിയായ ഒരു വയസ്സുള്ള ആണ്‍കുട്ടി. മേയ് 31ന് നൈജീരിയ-കൊച്ചി APK-7812 ഫ്ലൈറ്റിലാണ് (സീറ്റ് നമ്പര്‍ 36F) എത്തിയത്. കൊച്ചിയില്‍ നിന്നും സ്വകാര്യ കാറില്‍ വീട്ടിലെത്തി അവിടെ ഗൃഹ നിരീക്ഷണത്തില്‍ പ്രവേശിച്ചു. പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 128 തൊടിയൂര്‍ കല്ലേലി ഭാഗം സ്വദേശിയായ 31 വയസ്സുള്ള യുവതി മേയ് 29ന് ഡല്‍ഹി – തിരുവനന്തപുരം രാജധാനി എക്സ്പ്രസ്സില്‍ ബി7 കോച്ചില്‍ (സീറ്റ് നമ്പര്‍ 61,62,64) കുടുംബത്തോടൊപ്പം എത്തി. ഗൃഹ നിരീക്ഷണത്തിലായിരുന്നു. കോവിഡ് 19 ടെസ്റ്റ് പോസിറ്റീവായതിനെത്തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com