Responsive Ad Slot

Slider

കൊല്ലം ജില്ലയിൽ ഇന്ന് 8 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കൊല്ലം ജില്ലയിൽ ഇന്ന് 8 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പട്ടാഴി വടക്കേക്കര ചെളിക്കുഴി സ്വദേശികളായ 28 വയസ്സുള്ള യുവതിയ്ക്കും (P65) ഒരു വയസ്സുള്ള മകനും (P

കൊല്ലം: കൊല്ലം ജില്ലയിൽ ഇന്ന് 8 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.പട്ടാഴി വടക്കേക്കര ചെളിക്കുഴി സ്വദേശികളായ 28 വയസ്സുള്ള യുവതിയ്ക്കും (P65) ഒരു വയസ്സുള്ള മകനും (P 64 ) ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു.
ഇവർ മെയ് 28ന് കുവൈറ്റിൽ നിന്നും പുറപ്പെട്ട AI 1596 ഫ്ലൈറ്റിൽ തിരുവനന്തപുരത്തെത്തുകയും (സീറ്റ് നമ്പർ വൺ ഡി) എയർപോർട്ട് ടാക്സിയിൽ വീട്ടിലെത്തി ഗൃഹ നിരീക്ഷണത്തിൽ പ്രവേശിച്ചു. 
യുവതിയുടെ ഭർത്താവിന് നേരത്തെ പോസിറ്റീവ് സ്ഥിരീകരിച്ചതിനാൽ ഇവരുടെ സാമ്പിളും മെയ് 29 ന് എടുത്തു. ഇന്നലെ അമ്മയ്ക്കും മകനും പോസിറ്റീവ് സ്ഥിരീകരിച്ചതോടെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ഗവൺമെൻറ് പ്രവേശിപ്പിച്ചു.

P66 ചവറ കരുത്തുറ സ്വദേശിയായ 39 വയസ്സുള്ള ആളാണ്. എ ഐ നയൻ 1538 (സീറ്റ് നമ്പർ 28 E) ഫ്ലൈറ്റിൽ അബുദാബിയിൽ നിന്നും 26 മെയ് തിരുവനന്തപുരത്തെത്തിയ ഇയാൾ അവിടെനിന്നും സ്പെഷ്യൽ കെഎസ്ആർടിസി ബസിൽ പാരിപ്പള്ളിയിൽ എത്തുകയും സ്ഥാപന നിരീക്ഷണത്തിൽ പ്രവേശിക്കുകയും ചെയ്തു. രോഗലക്ഷണങ്ങൾ പ്രകടമായി ഇതിനെത്തുടർന്ന് മെയ് 29ന് സാമ്പിൾ എടുത്തു പോസിറ്റീവ് ആയതിനെ തുടർന്ന് ഇന്നലെ പാരിപ്പള്ളി ഗവൺമെൻറ് മെഡിക്കൽ കോളേജ് പ്രവേശിപ്പിച്ചു.

P67 തൃക്കോവിൽവട്ടം മുഖത്തല സ്വദേശി 50 വയസ്സുള്ള ആളാണ്. മെയ് 29ന് ദുബൈയിൽ നിന്നും പുറപ്പെട്ട IX 1540 ഫ്ലൈറ്റിൽ തിരുവനന്തപുരത്തെത്തി. (സീറ്റ് നമ്പർ 11 D) മെയ് 30 ന് രാവിലെ സ്പെഷ്യൽ കെഎസ്ആർടിസി ബസിൽ പാരിപ്പള്ളിയിൽ എത്തുകയും ഇൻസ്റ്റിറ്റിയൂഷണൽ ക്വാറൻറയിനിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അന്നുതന്നെ സാമ്പിൾ പരിശോധന നടത്തി. പോസിറ്റീവായതിനെ ത്തുടർന്ന് ഇന്നലെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പരിചരണത്തിനായി പ്രവേശിപ്പിച്ചു.

P 68 പത്തനാപുരം കുണ്ടയം സ്വദേശിയാണ്.41 വയസ് ഇദ്ദേഹം മെയ് 27 ന് അബുദാബിയിൽ നിന്നും പുറപ്പെട്ട ഫ്ലൈറ്റിൽ തിരുവനന്തപുരത്ത് എത്തി. പോസിറ്റീവായതിനെ തുsർത്ത് ആശുപത്രി പരിചരണത്തിലാണ്

P 69 കൊല്ലം കരുകോൺ അലയമൺ സ്വദേശിയാണ്. (32 വയസ്) സൗദിയിൽ നിന്നും മെയ് 31 ന് എത്തിയ ഇയാളെ പോസിറ്റീവായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

P70 കൊല്ലം പട്ടാഴി സ്വദേശിയായ യുവതിയാണ്. മെയ് 31ന് ദുബൈയിൽ നിന്നും പുറപ്പെട്ട lX 1540 ഫ്ലൈറ്റിൽ തിരുവനന്തപുരത്തെത്തിയ ഇവർ ഗർഭിണിയാണ്. പോസിറ്റീവായി സ്ഥിരീകരിച്ച ഇവർ ഇപ്പോൾ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ
ചികിത്സയിലാണ്.

P71 കൊട്ടാരക്കര വെട്ടിക്കവല പനവേലി സ്വദേശി 35 വയസുള്ള യുവതിയാണ്.
മാലദ്വീപിൽ ജോലി ചെയ്തിരുന്ന ഇവർ മെയ് 10 ന് പുറപ്പെട്ട ഐ എൻ എസ് മഗർ (സീറ്റ് നമ്പർ 107)എന്ന കപ്പലിൽ മെയ് 12ന് കൊച്ചിയിലെത്തി.
പിറ്റേന്ന് രാവിലെ പ്രത്യേക കെഎസ്ആർടിസി ബസിൽ കൊല്ലത്ത് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റെയിനിൽ പ്രവേശിച്ചു. ഇരുപത്തിയേഴാം തീയതി 14 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കി. എന്നാൽ അതേ കപ്പലിൽ യാത്ര ചെയ്തിരുന്ന ഒരാൾ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ഇദ്ദേഹത്തെ സാമ്പിൾ പരിശോധനയ്ക്ക് ആംബുലൻസിൽ കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ചു. മെയ് 29 ന് നെഗറ്റീവ് ആയി സ്ഥിരീകരിച്ചതിനെത്തുടർന്ന് ഓട്ടോയിൽ പനവേലി യിലെ സ്വന്തം വീട്ടിൽ എത്തിച്ചു. അവിടെ നിരീക്ഷണത്തിൽ തുടർന്നു.മുപ്പതാം തീയതി ആരോഗ്യവകുപ്പ് അധികൃതർ നിർദ്ദേശിച്ചതനുസരിച്ച് താലൂക്ക് ആശുപത്രിയിൽ വീണ്ടും സാമ്പിൾ എടുത്തു. ഒന്നാം തീയതി രാത്രിയോടെ പോസിറ്റീവ് ആയതിനെ തുടർന്ന് പാരിപ്പള്ളി ഗവൺമെൻറ് മെഡിക്കൽ കോളേജിൽ പരിചരണത്തിനായി പ്രവേശിപ്പിച്ചു.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com