Responsive Ad Slot

Slider

ഇന്ന് കൊല്ലം ജില്ലയില്‍ 5 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്

ഇന്ന് കൊല്ലം ജില്ലയില്‍ 5 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 5 പേരും വിദേശത്ത് നിന്നും എത്തിയവരാണ്. ജില്ലയിലെ പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേ
കൊല്ലം: ഇന്ന് കൊല്ലം ജില്ലയില്‍ 5 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 5 പേരും വിദേശത്ത് നിന്നും എത്തിയവരാണ്. ജില്ലയിലെ പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്ന 2 പേര്‍ രോഗമുക്തി നേടിയതിനെത്തുടര്‍ന്ന് ഇന്ന് ഡിസ്ചാര്‍ജ്ജ് ചെയ്യപ്പെടുകയുണ്ടായി.

P 119 കൊല്ലം കോര്‍പ്പറേഷന്‍ മണക്കാട് നഗർ 40 വയസ്സുള്ള യുവാവ് മെയ് 31 ന് നൈജീരിയയില്‍ നിന്നും ADK 7812 എയര്‍പീസ് ഫ്ലൈറ്റിലെത്തി ആദ്യം സ്ഥപന നിരീക്ഷണത്തിലും തുടര്‍ന്ന് ഗൃഹനിരീക്ഷണത്തിലും പ്രവേശിച്ചു. കോവിഡ് 19 പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 120 മൈനാഗപള്ളി കടപ്പ സ്വദേശിയായ 46 വയസ്സുള്ള യുവാവ് ജൂണ്‍ 1 ന് I 396 നമ്പര്‍ കുവൈറ്റ്-തിരുവനന്തപുരം ഫ്ലൈറ്റിലെത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്നു. കോവിഡ് 19 പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 121 അഞ്ചല്‍-ഏരൂർ സ്വദേശിയായ 28 വയസ്സുള്ള യുവാവ്. മേയ് 29ന് ദുബായി-തിരുവനന്തപുരം നമ്പര്‍ IX 1540 ഫ്ലൈറ്റിലെത്തി സ്ഥാപന നിരീക്ഷണത്തില്‍ പ്രവേശിച്ചു. തുടര്‍ന്ന് ഗൃഹ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പോസിറ്റീവായി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 122 കൊല്ലം കരിക്കം സ്വദേശിയായ 30 വയസ്സുള്ള യുവതി. ദുബായില്‍ സ്റ്റാഫ് നേഴ്സായിരുന്നു. മേയ് 28 ന് മുംബൈ-കൊച്ചി ഫ്ലൈറ്റില്‍ 15-325 ഫ്ലൈറ്റില്‍ എത്തി. ആദ്യം സ്ഥാപന നിരീക്ഷണത്തില്‍ പ്രവേശിച്ചു. കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 123 പട്ടാഴി സ്വദേശിയായ 45 വയസ്സുള്ള യുവാവ് ജൂണ്‍ 1ന് കുവൈറ്റില്‍ നിന്നും IX 139 നമ്പര്‍ ഫ്ലൈറ്റില്‍ തിരുവനന്തപുരത്തെത്തി. സ്ഥാപന നിരീക്ഷണത്തിലായിരുന്നു. കോവിഡ് 19 ടെസ്റ്റ് പോസിറ്റീവായതിനെത്തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രോഗമുക്തി നേടി പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തവര്‍ - 2

1) P 42 കരുനാഗപള്ളി ആലപ്പാട് ചെറിയഴീക്കല്‍ സ്വദേശി 41 വയസ്സുള്ള യുവാവ്. തമിഴ് നാട്ടിലെ ചെങ്കല്‍പ്പേട്ടില്‍ നിന്നും മേയ് 11 ന് എത്തി മേയ് 30 ന് പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ഇന്നേ ദിവസം നെഗറ്റീവായി കണ്ടെത്തി ഡിസ്ചാര്‍ജ്ജ് ചെയ്യുകയും ചെയ്തു

2) P 46 വിളക്കുടി ഗ്രാമ പഞ്ചായത്തിലെ ആവണീശ്വരം നടുവന്നൂര്‍ സ്വദേശി 54 വയസ്സുള്ള സ്ത്രീ മേയ് 17 ന് ഗുജറാത്തില്‍ നിന്നും എത്തി മേയ് 28 ന് പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നേ ദിവസം നെഗറ്റീവായി കണ്ടെത്തി ഡിസ്ചാര്‍ജ്ജ് ചെയ്യുകയും ചെയ്തു
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com