Responsive Ad Slot

Slider

കൊല്ലം ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കോവിഡ്

ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കരുനാഗപ്പള്ളി പാവുമ്പ നോര്‍ത്ത് സ്വദേശി 31 വയസ്സുള്ള യുവാവ് P72 കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെ 40 വയസ്സുള്ള ആരോഗ്യപ്രവര്‍ത്തകരായരണ്ട് വനിതകള്‍, കടയ്ക്കല്‍ മിഷന്‍കുന്ന് സ്വദേശിയായ 36 വയസ്സുള്ള യുവാവ്,
കൊല്ലം: ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കരുനാഗപ്പള്ളി പാവുമ്പ നോര്‍ത്ത് സ്വദേശി 31 വയസ്സുള്ള യുവാവ് P72 കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെ 40 വയസ്സുള്ള ആരോഗ്യപ്രവര്‍ത്തകരായരണ്ട് വനിതകള്‍, കടയ്ക്കല്‍ മിഷന്‍കുന്ന് സ്വദേശിയായ 36 വയസ്സുള്ള യുവാവ്, കൊല്ലം പള്ളിമുക്ക് സ്വദേശിയായ81 വയസ്സുള്ള വയോധികന്‍ P76 എന്നിവര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്.

P72 പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനാണ്. മെയ് 13 മുതല്‍ 30 വരെ ഇദ്ദേഹം പുനലൂരിലെ കൊറോണ കെയര്‍ സെന്ററില്‍ ചുമതല വഹിച്ചിരുന്നു. അവിടെ സ്ഥാപന നിരീക്ഷണത്തില്‍ ഉണ്ടായിരുന്നതും പിന്നീട് കോവിഡ് സ്ഥിരീകരിച്ച P45(22വയസ്സുള്ള കുളത്തൂപ്പുഴ സ്വദേശി), P53(22 വയസ്സുള്ള ഐരൂര്‍ സ്വദേശി) എന്നിവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ഇദ്ദേഹത്തിന് ഇവരില്‍ നിന്നാണ് രോഗബാധ ഉണ്ടായതെന്ന് അനുമാനിക്കുന്നു. ഇവര്‍ പോസിറ്റീവ് ആയതിനെത്തുടര്‍ന് മെയ് 30 ന് സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകരുടെ സാമ്പിള്‍ ശേഖരിച്ചിരുന്നു. പരിശോധനാഫലം പോസിറ്റീവായി സ്ഥിരീകരിച്ചതോടെ യുവാവിനെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും
കോവിഡ് സ്ഥിരീകരിച്ചു. P73 അഞ്ചല്‍ നെടിയറ സ്വദേശിനിയും P74 കടയ്ക്കല്‍ സ്വദേശിനിയുമാണ്. ഇരുവരെയും പോസിറ്റീവായി സ്ഥിരീകരിച്ചതോടെ പരിചരണത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P75 കടയ്ക്കല്‍ മിഷന്‍ കുന്ന് സ്വദേശിയായ യുവാവാണ്. 36 വയസ്സുള്ള ഇദ്ദേഹം മര്‍ച്ചന്റ് നേവിയില്‍ ജോലി ചെയ്യുന്നു. ജോലിയില്‍ പ്രവേശിക്കുന്നതിന്റെ ഭാഗമായി മെയ് ഒന്നു മുതല്‍ ഗൃഹ നിരീക്ഷണത്തിലായിരുന്നു. എന്നാല്‍ മെയ് 16- 30' കാലയളവില്‍ അടുത്തുള്ള
സൂപ്പര്‍മാര്‍ക്കറ്റ് സന്ദര്‍ശിക്കുകയുണ്ടായിജോലിയില്‍ പ്രവേശിക്കുന്നതിനുള്ള നടപടിക്രമത്തിന്റെ ഭാഗമായി കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ സാമ്പിള്‍ പരിശോധനയ്ക്ക് വിധേയനായി. പരിശോധനാഫലം പോസിറ്റീവ് ആയതോടെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.

P76 കൊല്ലം പള്ളിമുക്ക് സ്വദേശിയായ വയോധികനാണ്. ശ്വാസകോശസംബന്ധമായ രോഗം ഉള്ളതിനാല്‍ പരിശോധനയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോയി സാമ്പിള്‍പരിശോധനയില്‍ കോവിഡ് പോസിറ്റീവായി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പരിചരണത്തില്‍ തുടരുന്നു.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com