Responsive Ad Slot

Slider

കൊല്ലം ജില്ലയിൽ ഇന്ന് 5 പേർക്കു കൂടി കോവിഡ്

കൊല്ലം ജില്ലയിൽ ഇന്ന് 5 പേർക്കു കൂടി കോവിഡ്. ജില്ലയിൽ 5 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.
കൊല്ലം: കൊല്ലം ജില്ലയിൽ ഇന്ന് 5 പേർക്കു കൂടി കോവിഡ്. ജില്ലയിൽ 5 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.

1. P59 തൃക്കോവിൽവട്ടം കൊല്ലം ഡീസന്റ്മുക്ക് സ്വദേശിയായ 40 വയസുള്ള യുവാവാണ്.മെയ് 29 ന് lX 1538 നമ്പർ ഫ്ലൈറ്റിൽ (സീറ്റ് നമ്പർ 11-F) അബുദാബിയിൽ നിന്നും തിരുവനന്തപുരത്ത് എത്തി. അവിടെ നിന്നും കെ.എസ് ആർ ടി സി സ്പെഷൽ സർവീസിൽ കുളത്തൂപ്പുഴ എത്തുകയും സ്ഥാപന നിരീക്ഷണത്തിൽ പ്രവേശിക്കുകയും ചെയ്തു. രോഗലക്ഷണങ്ങൾ പ്രകടമായതിനാൽ 30ന് പുനലൂർ താലൂക്കാശുപത്രിയിൽ സ്വാബ് പരിശോധന നടത്തുകയും പാരിപ്പള്ളി മെഡിക്കൽ കോളജിൽ പരിചരണത്തിനായി പ്രവേശിപ്പിക്കുകയും ചെയ്തു. ഇന്നലെ പോസിറ്റീവായി സ്ഥിരീകരിച്ചു.

2., 3., 4. P60, ഇട്ടിവ മഞ്ഞപ്പാറ സ്വദേശിയായ 39 വയസുള്ള യുവതിയാണ്. 
P61 നാൽപത്തിയൊന്നു വയസ്സുള്ള അഞ്ചൽ സ്വദേശിയായ യുവതിയാണ് (സീറ്റ് നമ്പർ 9 E). P62 കുന്നിക്കോട് മേലില സ്വദേശിയായ 45 വയസുള്ള യുവതിയാണ് (സീറ്റ് നമ്പർ 13C). മൂവരും മെയ് 26ന് കുവൈറ്റിൽ നിന്നും J9 1405 (സീറ്റ് നമ്പർ 23 F) ഫ്ലൈറ്റിൽ കൊച്ചിയിലെത്തി. തുടർന്ന് ഓച്ചിറയിൽ സ്ഥാപന നിരീക്ഷണത്തിലായിരുന്നു.സെൻറിനൽ സർവെയ്ലൻസിന്റെ ഭാഗമായി സാമ്പിൾ എടുക്കുകയും ഇന്നലെ പോസിറ്റീവായി സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ പരിചരണത്തിലാക്കുകയും ചെയ്തു.

5. P63 തൃക്കരുവ പ്രാക്കുളം സ്വദേശിയായ 51 കാരനാണ്. 28-ാം തീയതി ബഹറിനിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസിൽ (48B) കൊച്ചിയിലെത്തി. സ്പെഷൽ KSRTC സർവീസിൽ കൊല്ലത്ത് എത്തിയ ഇദ്ദേഹം മറ്റു രോഗങ്ങളുടെ ചികിത്സയിലായതിനാൽ സ്വാബ് ടെസ്റ്റിനു ശേഷം ഗൃഹനിരീക്ഷണത്തിലായിരുന്നു. പോസിറ്റീവായതിനെത്തുടർന്ന് പാരിപ്പളളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മകന് യുണിവേഴ്സിറ്റി പരീക്ഷ എഴുതുന്നതിന് പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ഇതോടെ നിലവിൽ 40 പോസിറ്റീവ് കേസുകളാണ് ആശുപത്രി പരിചരണത്തിലുള്ളത്.23 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.
പ്രവാസികളിൽ കൂടുതലായി കോവിഡ് ബാധിതർ എത്തുന്ന സാഹചര്യത്തിൽ ജില്ല അതീവജാഗ്രത പുലർത്തുകയാണ്. പൊതുജനങ്ങൾ സാമൂഹിക അകലം പാലിക്കുകയും അത്യാവശ്യത്തിനല്ലാത്ത യാത്രകൾ ഒഴിവാക്കുകയും വേണം. ഇതുവരെ നേടിയ രോഗനിയന്ത്രണം നിലനിർത്തുന്നതിന് പിഴവുകളില്ലാത്ത പ്രതിരോധം മാത്രമേ വഴിയുള്ളൂ. കോവിഡ് നിയന്ത്രണത്തിന് മാസ്കും സാനിറ്റൈസറും ശീലമാക്കുകയും കൈകൾ സോപ്പും വെള്ളവുമുപയോഗിച്ച് ഇടയ്ക്കിടെ കഴുകുകയും വേണം. സാമൂഹിക വ്യാപനം ചെറുക്കാൻ എല്ലാവരും ഒരുമിച്ച് പരിശ്രമിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com