കൊല്ലം: ഇന്ന് കൊല്ലം ജില്ലയില്‍ ഡല്‍ഹിയില്‍ നിന്നുമെത്തിയിരുന്ന ഒരാള്‍ക്കു മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗമുക്തി നേടിയവര്‍ ഇല്ല.
P 145 മൈനാഗപള്ളി സ്വദേശിയായ 31 വയസ്സുള്ള യുവാവ് മേയ് 30 ന് ഡല്‍ഹി-കൊച്ചി AI 512 നമ്പര്‍ ഫ്ലൈറ്റില്‍ കൊച്ചിയിലെത്തി. അവിടെനിന്നും എയര്‍പോര്‍ട്ട് ടാക്സിയില്‍ വീട്ടിലെത്തി ഗൃഹ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും ജൂണ്‍ 10 ന് റാപ്പിഡ് ടെസ്റ്റില്‍ പോസിറ്റീവായി കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ സ്രവപരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയും ഇന്നേ ദിവസം പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ