കടയ്ക്കൽ: പാരിപ്പള്ളി മടത്തറ സ്റ്റേറ്റ് ഹൈവേയിൽ കാഞ്ഞിരത്തുംമൂടിനു ഐരക്കുഴിക്കും ഇടയിലാണ് ജീവനെടുക്കുന്ന കുഴി. ഇതിന് സമീപമാണ് സമീപം സ്നേഹസാഗരം അഗതിമന്ദിരം പ്രവർത്തിക്കുന്നത്. ഇ മരണ കുഴിയാണ് കഴിഞ്ഞ ദിവസം സ്നേഹസാഗരം പ്രവർത്തകർ കോൺക്രീറ്റ് ചെയ്തു അടച്ചത് . ഇ കുഴിയിൽ വീണ് അവസാനമായി ജീവൻ പൊഴിഞ്ഞത് ചിതറ സ്വദേശി അനീഷിന്റെതാണ്. നിരവധിതവണ അധികാരികളുടെ മുന്നിൽ പരാതി എത്തിയെങ്കിലും യാതൊരുവിധ നടപടിയും ഇവിടെ കൈക്കൊണ്ടിട്ടില്ല.
കഴിഞ്ഞ ദിവസം രാത്രി ഭാര്യ വീട്ടിലേക്ക് പോയ അനീഷിന്റെ ബൈക്കാണ് ഈ കുഴിയിൽ വീണു നിയത്രണം വിട്ട് സ്നേഹസാഗരത്തിലെ മുന്നിൽ പാർക്കു ചെയ്തിരുന്ന ആംബുലൻസിന് പിന്നിൽ വീഴുന്ന് തല റോഡിൽ ഇടിച്ച് മരണപ്പെട്ടത്. അതിനു നാല് മാസം മുമ്പാണ് മടത്തറ സ്വദേശിയുടെ ബൈക്ക് കുഴിയിൽ വീണ് നിയന്ത്രണം വിട്ട് തെറിച്ചുപോയി തല റോഡിലിടിച്ച് വീണത് ഇയാൾ ഇപ്പോഴാണ് ജീവിതത്തിലേക്ക് കടന്നു വന്നങ്കിലും ജീവിതത്തിൽ പൂർണത അല്ല.
ഇതിനു മുമ്പും നിരവധി തവണ ഈ കുഴിയിൽ ഇരുചക്രവാഹനം വീണു നിയന്ത്രണംവിട്ട് നിരവധി ആൾക്കാർക്ക് പരുക്കുകൾ എറ്റിരുന്നു. എന്നാൽ ഇ കുഴി അടയ്ക്കണമെന്ന് കടയ്ക്കൽ SI സജു സ്നേഹസാഗരം പ്രവർത്തകരോട് പറയുകയും അതിനെ തുടർന്നാണാണ് സ്നേഹ സാഗരം പ്രവർത്തകർ ഇ മരണ കുഴിയടച്ച് മാതൃകയായത്.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ